അ​റ്റ​കു​റ്റപ്പ​ണി ന​ട​ക്കു​ന്നി​ല്ല; എ​സ്എ​ഫ്സികെ ​ല​യ​ങ്ങ​ൾ ന​ശി​ക്കു​ന്നു
Monday, July 5, 2021 11:37 PM IST
പ​ത്ത​നാ​പു​രം: എ​സ് എ​ഫ് സി ​കെ ല​യ​ങ്ങ​ൾ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​തെ​യും അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​തെ​യും ന​ശി​ക്കു​ന്നു.
അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ത്തു​വാ​നോ സം​ര​ക്ഷി​ക്കാ​നോ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​ത്ത​തി​നാ​ല്‍ മി​ക്ക കെ​ട്ടി​ട​ങ്ങ​ളും ചോ​ര്‍​ന്നൊ​ലി​ക്കു​ക​യാ​ണ്. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ർ​പ്പ​റേ​ഷ​നി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഈ ​ദു​രി​ത​പ​ർ​വം. 1972 ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മ്പോ​ൾ ക​രി​മ്പാ​യി​രു​ന്നു ആ​ദ്യ​കൃ​ഷി. 1981 ൽ ​റ​ബ​ർ പ്ലാ​ന്‍റേ​ഷ​നാ​യി മാ​റി. തു​ട​ര്‍​ന്നാ​ണ് ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ എ​ത്തി തു​ട​ങ്ങി​യ​ത്.
ഇ​ങ്ങ​നെ​യാ​ണ് കൂ​ടു​ത​ല്‍ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ത​യാ​റാ​കു​ന്ന​ത്. ചി​ത​ൽ​വെ​ട്ടി, കു​മ​രം​കു​ടി, അ​മ്പ​നാ​ർ, ചെ​രി​പ്പി​ട്ട​ക്കാ​വ്, കോ​ട്ട​ക്ക​യം, മു​ള്ളു​മ​ല എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ധാ​ന എ​സ്റ്റേ​റ്റു​ക​ൾ.​ഏ​ക​ദേ​ശം ര​ണ്ടാ​യി​രം തൊ​ഴി​ലാ​ളി​ക​ളാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​വ​ര്‍​ക്കാ​യി ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളാ​ണ് ഫാം ​നി​ര്‍​മി​ച്ച് ന​ല്‍​കി​യ​ത്. 43 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ള്ള ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ വ​രെ​യു​ണ്ട്.​നാ​ല് കു​ടും​ബ​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന ഒ​രു നി​ര കെ​ട്ടി​ട​മാ​ണ് ഓ​രോ ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളും. ഇ​ങ്ങ​നെ ഇ​രു​ന്നൂ​റോ​ളം കെ​ട്ടി​ട​ങ്ങ​ള്‍ ഉ​ണ്ട്. അ​ടു​ക്ക​ള ഉ​ള്‍​പ്പെ​ടെ മൂ​ന്ന് മു​റി​ക​ളാ​ണ് ഒ​രു കു​ടും​ബ​ത്തി​ന് ന​ല്‍​കു​ന്ന​ത്.
ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ത്തി​നും ക​ള​ക്ഷ​ന്‍ സെ​ന്‍റ​റി​നും സ​മീ​പ​ത്താ​യി​ട്ടാ​ണ് കെ​ട്ടി​ട​ങ്ങ​ള്‍ ഉ​ള്ള​ത്. അ​സ്ബ​റ്റോ​സ് ഷീ​റ്റും കോ​ണ്‍​ക്രീ​റ്റും കൊ​ണ്ട് നി​ര്‍​മ്മി​ച്ച മേ​ല്‍​ക്കൂ​ര​ക​ളാ​ണ് മി​ക്ക​തി​നും. കു​മ​രം​കു​ടി, മു​ള്ളു​മ​ല, ചെ​മ്പ​ന​രു​വി എ​ന്നി​വി​ട​ങ്ങ​ളി​ലെ കെ​ട്ടി​ട​ങ്ങ​ളാ​ണ് കൂ​ടു​ത​ലും ത​ക​ര്‍​ച്ച​യി​ലാ​യി​രി​ക്കു​ന്ന​ത്.
മി​ക്ക കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ത​ക​ര്‍​ച്ച കാ​ര​ണം മ​ഴ​വെ​ള്ളം പൂ​ര്‍​ണ​മാ​യും വീ​ടി​നു​ള്ളി​ല്‍ ക​യ​റും. ആ​ഹാ​രം ക​ഴി​ക്കാ​നും കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നു​മെ​ല്ലാം വീ​ടി​നു​ള്ളി​ല്‍ കു​ട പി​ടി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് താ​മ​സ​ക്കാ​ര്‍. വെ​ള്ളം വീ​ഴു​ന്ന​ത് കാ​ര​ണം ഭി​ത്തി​ക​ളെ​ല്ലാം ന​ന​ഞ്ഞ് വി​ള്ള​ല്‍ വീ​ണി​രി​ക്കു​ക​യാ​ണ്.
നി​ര്‍​മ്മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ശേ​ഷം ഇ​തെ​വ​രെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ഒ​ന്നും ത​ന്നെ ന​ട​ന്നി​ട്ടി​ല്ല എ​ന്ന​താ​ണ് സ​ത്യാ​വ​സ്ഥ.​നി​ര​വ​ധി ത​വ​ണ കെ​ട്ടി​ടം ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലാ​ളി​ക​ള്‍ നി​വേ​ദ​നം ന​ല്‍​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല.
പ​ണി പൂ​ർ​ത്തി​ക​രി​ക്കാ​ത്ത നൂ​റ് ക​ണ​ക്കി​ന് ല​യ​ങ്ങ​ൾ ഉ​ണ്ട്. ലൈ​ഫ് പ​ദ്ധ​തി വ​ഴി വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​വ പൂ​ർ​ത്തീ​ക​രി​ച്ച് ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.