ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹൈ​സ്കൂ​ളി​ൽ പ്ല​സ് ടു ​കോ​ഴ്സ് അ​നു​വ​ദി​ക്ക​ണം
Wednesday, July 21, 2021 11:06 PM IST
ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹൈ​സ്കൂ​ളി​ൽ പ്ല​സ് ടു ​കോ​ഴ്സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ഞ്ചാ​യ​ത്താ​ണി​ത്. ജ​ന​സം​ഖ്യ 75000 ത്തോ​ളം. 37.5 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തീ​ർ​ണം. ഈ ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാ​യി വി​ഭ​ജി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ദ​ശാ​ബ്ദ​ങ്ങ​ളു​ടെ പ​ഴ​ക്കം ഉ​ണ്ട്. 2015-ൽ ​പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ചു കൊ​ണ്ട് ഉ​ത്ത​ര​വു​ണ്ടാ​യി. കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് അ​ത് ന​ട​ന്നി​ല്ല. ജി​ല്ല​യു​ടെ തെ​ക്കേ അ​റ്റ​ത്തു​ള്ള ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് ഇ​നി​യും പ​റ​യാ​നേ​റെ​യു​ണ്ട്. ജി​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​കം പ​ട്ടി​ക​ജാ​തി കോ​ള​നി ക​ളു​ള്ള​ത് ഈ ​പ​ഞ്ചാ​യ​ത്തി​ലാ​ണ്. 41 കോ​ള​നി​ക​ൾ.

1959ൽ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ആ​രം​ഭി​ച്ച്, നൂ​റി​ൽ​പ​രം അ​ധ്യാ​പ​ക​രും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഉ​ന്ന​ത നി​ല​വാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന​താ​ണ് ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹൈ​സ്കൂ​ൾ. സ്കൂ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് പി​ന്നി​ലും ശ​ക്ത​മാ​യ കാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. കാ​രം കോ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സം​സ്കൃ​ത സ്കൂ​ളി​ലാ​യി​രു​ന്നു ക​ല്ലു​വാ​തു​ക്ക​ൽ പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ൾ പ​ഠി​ച്ചി​രു​ന്ന​ത്. ചി​ല പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഈ ​സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​ട​ച്ചു പൂ​ട്ടി. ക​ല്ലു​വാ​തു​ക്ക​ൽ പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ളു​ടെ പ​ഠ​നം അ​വ​താ​ള​ത്തി​ലാ​യി.

അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​രു​മ്പി​ല​ഴി​കം കെ.​ബാ​ല​ൻ പി​ള്ള, ഡോ.​എ​ൻ.​ജി.​കു​റു​പ്പ്, പി.​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് പ്ര​ഫ. ജോ​സ​ഫ് മു​ണ്ട​ശേ​രി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ സ്കൂ​ൾ അ​നു​വ​ദി​ച്ച​ത്. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​ന്ന​ത​ശ്രേ​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും, സാ​മൂ​ഹ്യ - രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രും, അ​ക്കാ​ഡ​മി​ക് വി​ക​സ​ന​ത്തി​ലെ പ്ര​ഗ​ൽ​ഭ​ൻ​മാ​രെ​ല്ലാം ഈ ​സ്കൂ​ളി​ന്‍റെ സം​ഭാ​വ​ന​യാ​യി​യു​ണ്ട്. ദീ​ർ​ഘ കാ​ല​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് മാ​നേ​ജ്മെ​ന്‍റി​ന്‍റെ കീ​ഴി​ൽ ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്കൂ​ൾ ഇ​പ്പോ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ്.

സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​വി​സ്തൃ​തി​യും ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള മ​റ്റൊ​രു സ്കൂ​ൾ ഇ​ല്ലാ​യെ​ന്നി​രി​ക്കെ, ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​ക്കു​റ​വ് ഒ​ന്നു​കൊ​ണ്ടു​മാ​ത്രം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ത്തി നി​ൽ​ക്കു​ക​യാ​ണ് ഈ ​സ​ര​സ്വ​തി ക്ഷേ​ത്രം. ഈ ​സ്കൂ​ളി​ൽ ഇ​ന്നു എ​ല്ലാ ക്ലാ​സു​ക​ളി​ലും ആ​യി 100ൽ ​താ​ഴെ കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് പ​ഠി​ക്കു​ന്ന​ത്. നി​യ​മ​ന​ങ്ങ​ൾ പി​എ​സ് സി​ക്ക് വി​ട്ട​തി​നു​ശേ​ഷം മാ​നേ​ജ്മെ​ന്‍റി​നു സ്കൂ​ൾ ന​ട​ത്തി​പ്പി​ൽ താ​ല്പ​ര്യം കു​റ​ഞ്ഞ​തും, പി​എ​സ് സി ​വ​ഴി നി​യ​മ​നം കി​ട്ടി വ​രു​ന്ന​വ​ർ വി​ദൂ​ര ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രു​മാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി - ര​ക്ഷാ​ക​ർ​തൃ ബ​ന്ധം ന​ഷ്ട​പ്പെ​ട്ട​തും, അ​ധ്യാ​പ​ക​ർ സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് സ്ഥ​ലം​മാ​റ്റം വാ​ങ്ങി പോ​കു​ന്ന​തും ഈ ​സ്കൂ​ളി​ന്‍റെ പ​ത​ന​ത്തി​ന് വ​ഴി​യൊ​ഴു​ക്കി.

ഇ​ന്ന് ഈ ​സ്കൂ​ൾ നി​ല​നി​ല്പി​നാ​യി കേ​ഴു​ക​യാ​ണ്. എ​ങ്കി​ലും ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ​യി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടു​ന്ന ഈ ​സ്കൂ​ളി​ൽ, പ​ക്ഷേ കു​ട്ടി​ക​ളെ ചേ​ർ​ക്കാ​ൻ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ത​യാ​റാ​കു​ന്നി​ല്ല. അ​ധ്യാ​പ​ക​രു​ടെ കു​റ​വും യ​ഥാ​സ​മ​യം താ​ത്ക്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ത്ത​തു​മൊ​ക്കെ സ്കൂ​ളി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് വ​ഴി​വെ​യ്ക്കു​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ത്ത് ആ​രം​ഭി​ച്ച ക​ബ​ഡി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഈ ​സ്കൂ​ളി​ലാ​ണ്. വി​ഭാ​വ​ന ചെ​യ്ത പോ​ലെ ക​ബ​ഡി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചാ​ൽ ത​ന്നെ ഒ​രു പ​രി​ധി​വ​രെ ഈ ​സ്കൂ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ക്കു​വാ​ൻ ക​ഴി​യും. ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ ഈ ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​രി​പ​ഠ​നം വ​ഴി​മു​ട്ടു​ക​യാ​ണ്.

ജി​ല്ല​യി​ൽ ത​ന്നെ 30547 വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ വി​ജ​യി​ക​ളാ​യു​ള്ള​പ്പോ​ൾ നി​ല​വി​ൽ ജി​ല്ല​യി​ൽ പ്ല​സ്ടു​വി​നു 26622 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്.

3925 വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തു​പോ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ഒ​രു പൊ​തു​വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു നാ​ടി​ന്‍റെ പൊ​തു ആ​വ​ശ്യ​മാ​യി മാ​റു​ക​യാ​ണ് ഈ ​സ്കൂ​ളി​ൽ പ്ല​സ്ടു അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ത്. ക​ക്ഷി​രാ​ഷ്ട്രീ​യ സ​ങ്കു​ചി​ത താ​ല്പ​ര്യ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യി ദീ​ർ​ഘ​കാ​ല​മാ​യി ഉ​യ​ർ​ന്നു വ​രു​ന്ന​തും ഒ​രു പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു സ​ഹാ​യ​ക​മാ​കു​ന്ന​തു​മാ​ണ് പ്ല​സ്ടു അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ത്.

സം​സ്ഥാ​ന​ത്ത് പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന പ്ല​സ്ടു കോ​ഴ്സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹൈ​സ്കൂ​ളി​ൽ പ്ല​സ് ടു ​അ​നു​വ​ദി​ക്ക​ണ​മെ​ന്നു കൊ​ല്ലം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ശ്രീ​കു​മാ​ർ പാ​രി​പ്പ​ള്ളി നി​വേ​ദ​ന​ത്തി​ലൂ​ടെ ഭ​ര​ണാ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്തി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ് ര​ണ്ട് എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളു​ള്ള​ത്. ഇ​തു മൂ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ മ​റ്റ് മേ​ഖ​ല​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​യോ​ജ​ന​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ഞ്ചാ​യ​ത്ത് ഹൈ​സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​നു​വ​ദി​ച്ച് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബൈ​ജു ല​ക്ഷ​മ​ണ​നും നി​ര​വ​ധി സാ​മൂ​ഹി​ക, സാം​സ്്കാ​രി​ക സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.