കാ​മ്പ​സു​ക​ളി​ൽ ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ തേ​ർ​വാ​ഴ്ച്ച​: കെ.സു​ധാ​ക​ര​ൻ
Friday, July 23, 2021 10:34 PM IST
കൊ​ല്ലം: കാ​മ്പ​സു​ക​ളി​ൽ ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തേ​ർ​വാ​ഴ്ച്ച​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ ​സു​ധാ​ക​ര​ൻ.

ടി​കെ​എം കോ​ളേ​ജി​ൽ സ​ർ​ക്കാ​രി​നെ​തി​രെ സ​മ​രം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് മ​ർ​ദ​ന​ത്തി​നി​ര​യാ​യ വി​ദ്യാ​ർ​ഥി​ക​ളെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ ​സു​ധാ​ക​ര​ൻ സ​ന്ദ​ശി​ക്ക​വെ​യാ​ണ് സ​ർ​ക്കാ​രി​നെ​തി​രേ അ​ദ്ദേ​ഹം ആ​ഞ്ഞ​ടി​ച്ച​ത്.

കു​ട്ടി​ക​ളോ​ട് പാ​ർ​ട്ടി ഗു​ണ്ട​ക​ളു​ടെ ഭാ​ഷ​യി​ൽ പോ​ലീ​സ് പെ​രു​മാ​റി​യാ​ൽ ഇ​നി കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി നോ​ക്കി നി​ൽ​ക്കി​ല്ല. ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ങ്ങ​ൾ ഏ​റ്റ​വും അ​ധി​കം ഭ​യ​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ളെ​യാ​ണ്.

സം​ഘ​പ​രി​വാ​ർ വി​ദ്യാ​ർ​ഥി സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജെ​എ​ൻ​യു​വി​ൽ ന​മ്മ​ൾ ക​ണ്ട​താ​ണ്. ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി കെ ​എ​സ് യു ​ന​ട​ത്തി​വ​രു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് അ​നേ​കം വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​മു​ഖ​ത്തേ​ക് ക​ട​ന്നു​വ​ന്നു. ഈ ​സ​മ​രം മു​ഖ്യ​മ​ന്ത്രി​യു​ടെ ധാ​ർ​ഷ്ട്യ​ത്തി​നെ​തി​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ​മാ​ണ്. അ​തി​ന്‍റെ ചൂ​ട് കൂ​ടു​മെ​ന്ന് ഉ​റ​പ്പു​ള്ള​തു കൊ​ണ്ടാ​ണ് പോ​ലീ​സി​നെ ഇ​റ​ക്കി സ​മ​ര​ത്തെ അ​ടി​ച്ചൊ​തു​ക്കു​ന്ന​തും സ​മ​ര പോ​രാ​ളി​ക​ളാ​യ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ നേ​താ​ക്ക​ളെ ക​ള്ള കേ​സി​ൽ​പെ​ടു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ന്ന​തും.

ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രേ​യാ​ണ് സം​ഘ​പ​രി​വാ​ർ മോ​ഡ​ൽ പോ​ലീ​സ് അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ എ​സ് അ​ബി​ൻ, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഷെ​ഫീ​ക്ക് കി​ളി​കൊ​ല്ലൂ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി പി​കെ അ​നി​ൽ​കു​മാ​ർ, ഇ​ര​വി​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി​ണ​ക്ക​ൽ ഫൈ​സ്, ആ​ർ ശ​ശി​ധ​ര​ൻ​പി​ള്ള, അ​യ​ത്തി​ൽ ശ്രീ​കു​മാ​ർ, അ​യ​ത്തി​ൽ ഫൈ​സ​ൽ, അ​നീ​സ് കു​റ്റി​ച്ചി​റ, ജ​യ​രാ​ജ്‌ പ​ള്ളി​വി​ള, റാ​ഫി കു​ന്നും​പു​റം, അ​ഫ്സ​ൽ ക​ട്ട​വി​ള, ത​ങ്ങ​ൾ​കു​ഞ്ഞ് എ​ന്നി​വ​ർ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.