സ്ത്രീ​ധ​ന​ത്തി​നെ​തി​രെ ജി​ല്ല​യി​ലും ‘ക​ന​ല്‍’തു​ട​ങ്ങു​ന്നു
Friday, July 23, 2021 10:34 PM IST
കൊല്ലം: സ്ത്രീ​ധ​ന​ത്തി​നെ​തി​രെ സ​മൂ​ഹ​ത്തെ അ​ണി​നി​ര​ത്താ​നും ബോ​ധ​വ​ത്ക​രി​ക്കാ​നു​മാ​യി വ​നി​താ-​ശി​ശു​വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ‘ക​ന​ല്‍’ പ​രി​പാ​ടി​ക്ക് ജി​ല്ല​യി​ലും തു​ട​ക്ക​മാ​യി.
സ്ത്രീ​സു​ര​ക്ഷ​യ്ക്കാ​യി നി​ല​വി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച അ​വ​ബോ​ധം പ​ക​രു​ക, ഗാ​ര്‍​ഹി​ക-​സ്ത്രീ​പീ​ഡ​ന​ത്തി​നെ​തി​രെ ശാ​ക്തീ​ക​ര​ണം, നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക, കൗ​ണ്‍​സ​ലിം​ഗ് എ​ന്നി​വ​യാ​ണ് ക​ര്‍​മപ​രി​പാ​ടി​യി​ലു​ള്ള​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യ പോ​സ്റ്റ​ര്‍ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. എഡിഎം എ​ന്‍.​സാ​ജി​താ ബീ​ഗം ക​ള​ക്‌​ടറേറ്റി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
വ​നി​താ-​ശി​ശു​വി​ക​സ​ന ജി​ല്ലാ ഓ​ഫീ​സ​ര്‍ എ​സ്. ഗീ​താ​കു​മാ​രി, സ്ത്രീ ​സു​ര​ക്ഷാ ഓ​ഫീ​സ​ര്‍ ആ​ര്‍.​എ​സ്. ശ്രീ​ല​ത, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ടി​ജു റേ​ച്ച​ല്‍ തോ​മ​സ്, ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ പ്ര​സ​ന്ന കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പോ​സ്റ്റ​ര്‍ പ്ര​ചാ​ര​ണ​ത്തോ​ടൊ​പ്പം സ്‌​കൂ​ള്‍-​കോ​ള​ജ്ത​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വ​നി​താ-​ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു