പ​രി​ശോ​ധ​ന​ക​ൾ കൂ​ട്ടി ടി​പി​ആ​ർ കു​റ​യ്ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി
Friday, July 23, 2021 11:46 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം പി​ടി​ച്ചു​നി​ർ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​ട​ക്കം സ​ഹ​ക​ര​ണ​ത്തോ​ടെ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ര​മാ​വ​ധി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നാ​ണ് നീ​ക്കം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും സ​ഞ്ച​രി​ക്കു​ന്ന പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കും. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഇ​ത്ത​രം നീ​ക്ക​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കും.
മി​ക്ക ആ​ൾ​ക്കാ​രും പ​രി​ശോ​ധ​ന​യു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​ത് ഇ​പ്പോ​ഴും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യു​ന്നു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ർ​ഡ് മെ​ന്പ​ർ​മാ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ര​മാ​വ​ധി ആ​ൾ​ക്കാ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം മേ​ഖ​ല​ക​ളി​ലും ഇ​പ്പോ​ൾ കൂ​ടു​ത​ലും ന​ട​ക്കു​ന്ന​ത് വീ​ടു​ക​ളി​ലെ കോ​വി​ഡ് വ്യാ​പ​ന​മാ​ണ്. രോ​ഗം ബാ​ധി​ക്കു​ന്ന​വ​രി​ൽ ന​ല്ലൊ​രു പ​ങ്കും വീ​ടു​ക​ളി​ൽ ത​ന്നെ​യാ​ണ് ക​ഴി​യു​ന്ന​ത്. ഇ​തു​കാ​ര​ണം വീ​ട്ടി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്കും രോ​ഗം പി​ടി​പെ​ടു​ന്നു.
രോ​ഗം ബാ​ധി​ക്കു​ന്ന​വ​രി​ൽ ഏ​റെ​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി പോ​കു​ന്നു​മി​ല്ല. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഡോ​ക്ട​ർ​മാ​രു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ​ല​രും വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.​രോ​ഗം ബാ​ധി​ച്ച ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ​പോ​ലും ആ​ശു​പ​ത്രി​ക​ളി​ൽ പോ​കാ​ൻ മ​ടി​ക്കു​ന്നു.
ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ശ​രാ​ശ​രി പ​ത്തി​ന് മു​ക​ളി​ലാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചി​ട്ടും ഇ​തി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​കു​ന്നി​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും അ​ശാ​സ്ത്രീ​യ​മാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തും രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.
വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്ക് ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും ന​ല്ല ഉ​ദാ​ഹ​ര​ണം. കൊ​ല്ല​ത്ത് ലാ​ൽ​ബ​ഹാ​ദൂ​ർ സ്റ്റേ​ഡി​യ​ത്തി​ലും എ​ആ​ർ ക്യാ​ന്പി​ലും വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ മു​ത​ൽ ആ​ൾ​ക്കാ​രു​ടെ നീ​ണ്ട​നി​ര​യാ​ണ്.
സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ ഇ​വി​ടെ ന​ട​ക്കു​ന്ന​തേ​യി​ല്ല. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ഒ​രു സം​വി​ധാ​ന​വു​മി​ല്ല. പ​ല​രും കു​ടും​ബ​സ​മേ​താ​ണ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ളി​ൽ എ​ത്തു​ന്ന​ത്. ഉ​ച്ച​വ​രെ ക്യൂ​വി​ൽ കാ​ത്തു​നി​ന്ന് വാ​ക്സി​ൻ എ​ടു​ക്കാ​ൻ ക​ഴി​യാ​തെ മ​ട​ങ്ങി​പോ​കു​ന്ന​വ​രു​മു​ണ്ട്. അ​തേ​സ​മ​യം ജീ​വ​ന​ക്കാ​രു​ടെ ഒ​ത്താ​ശ​യോ​ടെ പ​ല​രും പി​ൻ​വാ​തി​ലി​ലൂ​ടെ വാ​ക്സി​നേ​ഷ​ൻ ത​ര​പ്പെ​ടു​ത്തു​ന്നു എ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.
സ​ർ​ക്കാ​ർ വി​ലാ​സം മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ളി​ലെ തി​ര​ക്കും ഇ​തു​പോ​ലെ ത​ന്നെ. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് മെ​ന​ക്കെ​ടാ​റു​മി​ല്ല. ബാ​ങ്കു​ക​ളി​ലും എ​ടി​എം സെ​ന്‍റ​റു​ക​ളി​ലും ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഇ​ട​പാ​ടു​കാ​രു​ടെ തി​ര​ക്കു​ണ്ട്.
എ​ടി​എം സെ​ന്‍റ​റു​ക​ളി​ൽ പ​ല​യി​ട​ത്തും സാ​നി​റ്റൈ​സ​ർ പോ​ലും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ട്.