മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ​മോ​ർ​ച്ച മാ​ർ​ച്ച് നടത്തി
Friday, July 23, 2021 11:46 PM IST
കു​ണ്ട​റ: കു​ണ്ട​റ ​സ്ത്രീ​പീ​ഡ​നശ്രമ കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ചെന്ന് ആരോപിച്ച് മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മ​ഹി​ളാ​മോ​ർ​ച്ചാ ജി​ല്ലാക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത് ശേ​ഷം പോ ​ലീ​സ് വ​നി​താ പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ ലാ​ത്തി വീ​ശി. ലാ​ത്തി​ചാ​ർ​ജി​ൽ മ​ഹി​ളാ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക അ​ജി​ത​കു​മാ​രി​ക്ക് പ​രി​ക്കേ​റ്റു. ഇ​തേ തു​ട​ർ​ന്ന് കു​ണ്ട​റ ഇ​ളം​മ്പ​ള്ളൂ​രി​ൽ മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു.
പ​രി​ക്കേ​റ്റ​വ​ർ കു​ണ്ട​റ​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. നാല് പ്രാ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​യ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്.
യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് സ​മാ​ധാ​ന​പ​ര​മാ​യി മാ​ർ​ച്ച്‌ ന​ട​ത്തി​യ മ​ഹി​ളാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേരെ ജ​ലാ​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​തെ​ന്നു മ​ഹി​ളാ മോ​ർ​ച്ച ജി​ല്ല പ്ര​സി​ഡ​ന്‍റ് ബി​റ്റി സു​ധീ​ർ ആ​രോ​പി​ച്ചു.​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​ബി.​രാ​ഖേ​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.​ മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ രാ​ജി വ​യ്ക്കു​ന്ന​തു​വ​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും, സ്ത്രീ ​സു​ര​ക്ഷ പ​റ​ഞ്ഞു അ​ധി​കാ​രത്തി​ലേ​റി​യ സ​ർ​ക്കാ​ർ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും യാ​തൊ​രു സം​ര​ക്ഷ​ണ​വും ന​ൽ​കു​ന്നി​ലെ​ന്നും രാ​കേ​ന്ദു പ​റ​ഞ്ഞു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ സ​ഹ​ദേ​വ​ൻ, മഹി​ളാ മോ​ർ​ച്ച ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ​ ചെ​റു​പു​ഷ്പം ബീ​ന രാ​ജ​ൻ, ല​ളി​തം​ബി​ക, കു​മാ​രി സ​ച്ചു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ സ​ന്ധ്യ സു​രേ​ഷ് , സി​ന്ധു സു​ധീ​ർ, പു​ഷ്പ​ല​ത, സു​നി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.