പോ​ലീ​സ് കൂ​ടു​ത​ൽ ക​ടു​പ്പി​ച്ചു; അ​ട​ച്ചി​ട​ൽ സ​ന്പൂ​ർ​ണം
Saturday, July 24, 2021 10:43 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ൽ കാ​ര്യ​മാ​യ കു​റ​വ് വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ൺ​ദി​ന​മാ​യ ഇ​ന്ന​ലെ പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചു. അ​നാ​വ​ശ്യ വാ​ഹ​ന​യാ​ത്ര​ക​ൾ അ​നു​വ​ദി​ച്ചി​ല്ല. ജി​ല്ല​യി​ൽ എ​ന്പാ​ടും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് രാ​വി​ലെ മു​ത​ൽ ത​ന്നെ പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു.

അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തി​യ​വ​രെ മ​ട​ക്കി അ​യ​ച്ച​ത് പി​ഴ കൂ​ടി ഈ​ടാ​ക്കി​യാ​ണ്. സ​ത്യ​വാ​ങ്മൂ​ലം ഇ​ല്ലാ​തെ നി​ര​ത്തി​ൽ ഇ​റ​ങ്ങി​യ​വ​ർ​ക്കും അ​നു​മ​തി ന​ൽ​കി​യി​ല്ല. മാ​സ്ക്, ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​വ​രെ​യും പി​ടി​കൂ​ടി പി​ഴ​യി​ട്ടു. ഇ​ട​യ്ക്കി​ട​യ്ക്ക് പെ​യ്ത മ​ഴ കൂ​ടി​യാ​യ​പ്പോ​ൾ എ​ല്ലാ​യി​ട​ത്തും നി​ര​ത്തു​ക​ൾ പൊ​തു​വേ വി​ജ​ന​മാ​യി​രു​ന്നു. അ​വ​ശ്യ​സ​ർ​വീ​സു​മാ​യ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ച്ചു​ള്ളൂ. ഹോ​ട്ട​ലു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും തു​റ​ന്നി​ല്ല.

ബാ​ങ്കു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നെ​ങ്കി​ലും ചി​ല എ​ടി​എം സെ​ന്‍റ​റു​ക​ൾ പ​ണം പി​ൻ​വ​ലി​ക്കാ​ൻ ഇ​ട​പാ​ടു​കാ​ർ കൂ​ടു​ത​ലാ​യി എ​ത്തി. മി​ക്ക എ​ടി​എ​മ്മു​ക​ളും വൈ​കു​ന്നേ​ര​ത്തോ​ടെ കാ​ലി​യാ​യി. സ്വ​കാ​ര്യ​ബ​സു​ക​ളും കെ​എ​സ്ആ​ർ​ടി​സി​യും സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. എ​ന്നാ​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ അ​ങ്ങി​ങ്ങ് നി​ര​ത്തി​ലി​റ​ങ്ങി.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് അ​വ​ധി ആ​യി​രു​ന്ന​തി​നാ​ൽ ട്രെ​യി​നു​ക​ളി​ലും യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നു. നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്നു​കൂ​ടി തു​ട​രും. പ​രി​ശോ​ധ​ന​ക​ൾ ഇ​ന്നും കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ത​ന്നെ​യാ​ണ് പോ​ലീ​സ് തീ​രു​മാ​നം.