ലോ​റി ത​ട്ടി കാ​ര്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Saturday, July 24, 2021 11:21 PM IST
ച​വ​റ: ദേ​ശീ​യപാ​ത​യി​ല്‍ ലോ​റി ത​ട്ടി കാ​ര്‍ ത​ല കീ​ഴാ​യി മ​റി​ഞ്ഞു.​ പ​ന്മ​ന കു​റ്റി​വ​ട്ടം ക​ന്നേ​റ്റി പാ​ല​ത്തി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഒന്പതിനാ​യി​രു​ന്നു

അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.​ ബോം​ബ് സ്‌​ക്വാ​ഡി​ലെ എഎ​സ്ഐ ​അ​ജി​ത് ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ​ക​രു​നാ​ഗ​പ​ള്ളി​യി​ല്‍ നി​ന്നും കൊ​ല്ല​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കാ​റി​ല്‍ കെഎംഎംഎ​ല്‍ ക​മ്പ​നി​യി​ലേ​ക്ക് മ​ണ്ണു​മാ​യി പോ​യ ലോ​റി ത​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് കാ​റി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ട് ദേ​ശീ​യ​പാ​ത​യി​ല്‍ നി​ന്ന് തെ​ന്നി മാ​റി താ​ഴ്ച​യി​ലേ​ക്ക് ത​ല കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ​സം​ഭ​വം അ​റി​ഞ്ഞ് ഉ​ട​ന്‍ ത​ന്നെ ച​വ​റ പോ​ലീ​സെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്രി​ച്ചു.