. സാ​ധ്യ​ത​പ​ട്ടി​ക​യി​ൽ എ​പ്പോ​ഴും ഒ​ന്നാം സ്ഥാ​ന​ത്ത്
Saturday, July 24, 2021 11:21 PM IST
ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹൈ​സ്കൂ​ളി​ൽ പ്ല​സ്ടു കോ​ഴ്സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. എ​ല്ലാ വ​ർ​ഷ​വും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സം​ഘ​ട​ന​ക​ളും ഇ​തി​നാ​യി നി​വേ​ദ​നം ന​ല്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കു​ന്ന പ്ല​സ് ടു ​കോ​ഴ്സ് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​താ പ​ട്ടി​ക​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. എ​ന്നാ​ൽ അ​ന്തി​മ ലി​സ്റ്റാ​യി പ്ല​സ് ടു ​അ​നു​വ​ദി​ക്കു​മ്പോ​ൾ ഈ ​സ്കൂ​ൾ പ​ട്ടി​ക​യ്ക്ക് പു​റ​ത്താ​വു​ക​യാ​ണ് പ​തി​വ്. നി​സാ​ര കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഈ ​സ്കൂ​ളി​നെ ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. എ​യ്ഡ​ഡ് മാ​നേ​ജ്മെ​ന്‍റു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് സ്കൂ​ളി​നെ അ​ന്തി​മ പ​ട്ടി​ക​യി​ൽ ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.
നാ​ലേ​ക്ക​ർ വി​സ്തീ​ർ​ണ​മു​ള്ള​താ​ണ് സ്കൂ​ൾ കാ​മ്പ​സ്. ആ​വ​ശ്യ​ത്തി​ന് കെ​ട്ടി​ട​ങ്ങ​ളു​മു​ണ്ട്. ഏ​റ്റ​വും വ​ലി​യ സ്‌​റ്റേ​ഡി​യ​വു​മു​ണ്ട്. എ​ന്നി​ട്ടും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല. സ്കൂ​ളി​നും പു​രോ​ഗ​തി​ക്ക് ഗു​ണ​ക​ര​മാ​യി ക​ണ്ട് പ്ല​സ് ടു ​അ​നു​വ​ദി​ക്ക​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ണെ​മെ​ന്നാ​ണ് ആ​വ​ശ്യം.