പ​ട്ടി​ക​വി​ഭാ​ഗ ക്ഷേ​മ​ഫ​ണ്ടി​ന്‍റെ പ​കു​തി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കരു​​തെ​ന്ന്
Sunday, July 25, 2021 11:35 PM IST
കൊ​ല്ലം: പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ബ​ജ​റ്റി​ൽ വ​ക​യി​രി​ത്തു​ന്ന ഫ​ണ്ടി​ന്‍റെ 25 ശ​ത​മാ​നം മാ​ത്ര​മേ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​വൂ എ​ന്നും ശേ​ഷി​ക്കു​ന്ന തു​ക ഉ​പ​യോ​ഗി​ച്ച് വ​കു​പ്പ് നേ​രി​ട്ട് ക്ഷേ​മ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും കേ​ര​ള ദ​ലി​ത് ഫെ​ഡ​റേ​ഷ​ൻ (കെ​ഡി​എ​ഫ്) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​രാ​മ​ഭ​ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കെ​ഡി​എ​ഫ് സം​സ്ഥാ​ന നേ​തൃ​സ​മ്മേ​ള​നം കൊ​ല്ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കി​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് ഒ​ഴി​കെ മ​റ്റെ​ല്ലാ വ​കു​പ്പു​ക​ളും ബ​ജ​റ്റ് വി​ഹി​ത​ത്തി​ന്‍റെ 25 ശ​ത​മാ​നം മാ​ത്ര​മാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത്. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് ബ​ജ​റ്റ് വി​ഹി​ത​ത്തി​ന്‍റെ 50 ശ​ത​മാ​നം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തി​നാ​ൽ യ​ഥാ​സ​മ​യം ചി​ല​വ​ഴി​ക്കാ​തെ പാ​ഴാ​ക്കി ക​ള​യു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ട​നി​ല​ക്കാ​രും പ​ണം ക​വ​രു​ക​യു​മാ​ണ്.
പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ക​സ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ന​ട​പ്പാ​ക്കി​യ മു​ഴു​വ​ൻ പ​ദ്ധ​തി​ക​ളും വി​ശ​ദ​മാ​യി ഓ​ഡി​റ്റ് ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.
പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ യ​ഥാ​സ​മ​യം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ തേ​ടി മു​ഖ്യ​മ​ന്ത്രി, വ​കു​പ്പ് മ​ന്ത്രി എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​നു​കൂ​ല്ല്യ​ങ്ങ​ൾ ഇ​ട​നി​ല​ക്കാ​ർ ത​ട്ടി​യെ​ടു​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ന് മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്‌​ണ​ൻ ആ​രം​ഭി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും പി.​രാ​മ​ഭ​ദ്ര​ൻ പ​റ​ഞ്ഞു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു.​ഫ​സ​ലൂ​ർ റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ​സ്.​പ്ര​ഹ്ലാ​ദ​ൻ, രാ​ജ​ൻ വെ​മ്പി​ളി, സു​ശീ​ല മോ​ഹ​ന​ൻ, സു​ധീ​ഷ് പ​യ്യ​നാ​ട്, മ​ധു​മോ​ൾ പ​ഴ​യി​ടം, ശൂ​ര​നാ​ട് അ​ജി, വേ​ലാ​യു​ധ​ൻ വെ​ന്നി​യൂ​ർ, കെ.​പി.​സു​കു, ര​വീ​ന്ദ്ര​ൻ കെ.​തു​റ​വൂ​ർ, രാ​ധാ​കൃ​ഷ്ണ​ൻ ശ്രൂ​മൂ​ല​ന​ഗ​രം, പി.​ഡി.​ബാ​ബു പാ​സ്റ്റ​ർ, ജോ​ർ​ജ് മാ​ത്യു, ദാ​സ​ൻ കെ.​പൗ​ലോ​സ്, ബാ​ബു വേ​ങ്ങൂ​ർ, ആ​ഫീ​സ് മു​ഹ​മ്മ​ദ്, സാ​ജ​ൻ പ​ഴ​യി​ടം, സു​ബ്ര​ഹ്മ​ണ്യ​ൻ പാ​ണ്ടി​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.