ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ന് ഐ​ക്യ​ദാ​ർ​ഢ്യ ദീ​പം തെ​ളി​ച്ചു
Sunday, July 25, 2021 11:35 PM IST
ചാ​ത്ത​ന്നൂ​ർ : ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും ഇ​ന്ത്യ​ൻ കാ​യി​ക താ​ര​ങ്ങ​ൾ​ക് വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ടും ന​ട​യ്ക്ക​ൽ ഗാ​ന്ധി​ജി ആ​ർ​ട്സ്, സ്പോ​ർ​ട്സ് ക്ല​ബ്‌ ആ​ന്‍റ് ലൈ​ബ്ര​റി ഐ​ക്യ​ദാ​ർ​ഢ്യ ദീ​പം തെ​ളി​ച്ചു.
ലൈ​ബ്ര​റി ബാ​ല​വേ​ദി അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലും ന​ട​യ്ക്ക​ൽ ജം​ങ്ഷ​നി​ലും ന​ട​ത്തി​യ പ​രി​പാ​ടി​ക​ൾ​ക് ഗി​രീ​ഷ്‌​കു​മാ​ർ ന​ട​യ്ക്ക​ൽ, അ​നി​ൽ​കു​മാ​ർ പി ​വി, അ​ന​ന്തു, ര​ഞ്ജി​ത്, വി​നാ​യ​ക് ജി, ​സു​ധാ​ക​ര​കു​റു​പ്പ്, ബി​ജു കൈ​ര​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് ബാ​ന​റും, ഒ​ളി​മ്പി​ക് പ​താ​ക​ക​ളും നാ​ട്ടി.