ച​രി​ത്ര ഡോ​ക്യു​മെ​ന്‍ററി പു​റ​ത്തി​റ​ക്കി
Tuesday, July 27, 2021 1:01 AM IST
കൊല്ലം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 വ​ര്‍​ഷ​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് ച​രി​ത്ര ഡോ​ക്യു​മെ​ന്‍ററി​യാ​യ ‘ഒ​രു ക​ട​യ്ക്ക​ല്‍ വീ​ര​ഗാ​ഥ’ പു​റ​ത്തി​റ​ക്കി. മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​സ്. എ​സ്. അ​രു​ണി​ന് ന​ല്‍​കി പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.
മേ​യ​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ര്‍ എ​ല്‍. ഹേ​മ​ന്ത് കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ്് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി. ​ശ​ര​ത്ച​ന്ദ്ര ബാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഡോ​ക്യു​മെ​ന്‍ററി യൂ ​ട്യൂ​ബി​ലും ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ ഫെ​യ്‌​സ്ബു​ക്ക് പേ​ജി​ലും കാ​ണാം. ച​വ​റ സ​ര്‍​ക്കാ​ര്‍ കോ​ള​ജി​ലെ അ​ധ്യാ​പ​ക​ന്‍ കെ. ​എ​ച്ച്. രാ​ഗേ​ഷ് ആ​ണ് ഡോ​ക്യു​മെ​ന്‍റ​റി​ക്ക് തി​ര​പാ​ഠം ഒ​രു​ക്കി​യ​ത്.