ഗൃ​ഹ​നാ​ഥ​ൻ ഇ​ഷ്ടി​ക ക​മ്പനി​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Tuesday, July 27, 2021 2:03 AM IST
ചാ​ത്ത​ന്നൂ​ർ: ഗൃ​ഹ​നാ​ഥ​നെ ഇ​ഷ്ടി​ക ക​മ്പ​നി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ദി​ച്ച​ന​ല്ലൂ​ർ പ്ലാ​ക്കാ​ട് കു​ഴി​വി​ള വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ പി​ള്ള (55)യാ​ണ് മ​രി​ച്ച​ത്. പ്ലാ​ക്കാ​ട് തു​രു​ത്ത് കാ​യ​ലി​നു സ​മീ​പ​ത്തെ ഇ​ഷ്ടി​ക ക​മ്പ​നി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഉ​ഷാ​കു​മാ​രി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ശ്രു​തി, ഉ​ണ്ണി​കൃ​ഷ്ണ​ൻ. മ​രു​മ​ക​ൻ: രാ​ജേ​ഷ്. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.