ചവറയിൽ ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, July 27, 2021 11:10 PM IST
ച​വ​റ : ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ള്ള ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
എ​ൽഇഡിറ്റിവി, സ്റ്റീ​ൽ ടേ​ബി​ൾ, ക​സേ​ര, സ്റ്റീ​ൽ അ​ല​മാ​ര, സ്റ്റീ​ൽ റാ​ക്ക്, അ​ല​മാ​ര ഗ്ലാ​സ് ഡോ​ർ, റീ​ഡി​ങ് ടേ​ബി​ൾ, എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത് .
വി​ത​ര​ണോ ഉ​ദ്ഘാ​ട​നം ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി നി​ർ​വ​ഹി​ച്ചു.​ വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​സ​ന്ന ഉ​ണ്ണി​ത്താ​ൻ , ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ നി​ഷാ സു​നീ​ഷ്, ബി ​ഡി ഒ ​എ​സ്. ജോ​യി റോ​ഡ്സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷാ​ജി എ​സ് പ​ള്ളി​പ്പാ​ട​ൻ,
സീ​ന​ത്ത്, ജി​ജി, ജോ​യ് ആ​ന്‍റണി, ര​തീ​ഷ്, സ​ജി അ​നി​ൽ, സു​മ​യ്യ അ​ഷ​റ​ഫ്,വി​വി​ധ ഗ്ര​ന്ഥ​ശാ​ല ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.