സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന; 37 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ
Tuesday, July 27, 2021 11:40 PM IST
കൊല്ലം: കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ന​ട​ത്തു​ന്ന താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ല്‍ 37 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തി. കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ആ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.
കൊ​ട്ടാ​ര​ക്ക​ര, ച​ട​യ​മം​ഗ​ലം, ഇ​ള​മാ​ട്, എ​ഴു​കോ​ണ്‍, ഇ​ട്ടി​വ, കു​ള​ക്ക​ട, മേ​ലി​ല, മൈ​ലം, കു​മ്മി​ള്‍, നെ​ടു​വ​ത്തൂ​ര്‍, നി​ല​മേ​ല്‍, പ​വി​ത്രേ​ശ്വ​രം, പൂ​യ​പ്പ​ള്ളി, ഉ​മ്മ​ന്നൂ​ര്‍, വെ​ളി​യം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 19 കേ​സു​ക​ള്‍​ക്ക് പി​ഴ​യീ​ടാ​ക്കു​ക​യും 173 എ​ണ്ണ​ത്തി​ന് താ​ക്കീ​ത് ന​ല്‍​കു​ക​യും ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി, നീ​ണ്ട​ക​ര, ച​വ​റ, ക്ലാ​പ്പ​ന, ഓ​ച്ചി​റ, തേ​വ​ല​ക്ക​ര, തൊ​ടി​യൂ​ര്‍, തെ​ക്കും​ഭാ​ഗം, പന്മ​ന, ത​ഴ​വ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 11 കേ​സു​ക​ളി​ല്‍ പി​ഴ​യീ​ടാ​ക്കി. 112 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.