ഏ​രൂ​രി​ല്‍ ആ​ടു​ക​ള്‍ കൂ​ട്ട​മാ​യി ച​ത്തു
Wednesday, July 28, 2021 11:02 PM IST
അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ടു​ക​ള്‍ കൂ​ട്ട​മാ​യി ച​ത്തു. ഏ​രൂ​ര്‍ എ​ല്‍.​പി സ്കൂ​ളി​നു സ​മീ​പം ച​രു​വി​ള വീ​ട്ടി​ല്‍ മോ​ഹ​ന​ന്‍-ഷീ​ജ ദ​മ്പ​തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ട്ടു ആ​ടു​ക​ളാ​ണ് ച​ത്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ആ​ടു​ക​ളി​ല്‍ ചി​ല​തി​നു അ​സ്വ​സ്ഥ​ത​ക​ള്‍ പ്ര​ക​ട​മാ​യ​ത്.

തി​ങ്ക​ളാ​ഴ്ച ഇ​വ​ര്‍ ഏ​രൂ​ര്‍ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ എ​ത്തി ഇ​ക്കാ​ര്യം പ​റ​യു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ അ​ന്ന് ഡോ​ക്ട​ര്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ജീ​വ​ന​ക്കാ​രി ന​ല്‍​കി​യ മ​രു​ന്ന് ആ​ടു​ക​ള്‍​ക്ക് ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ വൈ​കുന്നേരമായ​പ്പോ​ഴേ​ക്കും ഇ​തി​ല്‍ ഒ​രാ​ട് ച​ത്തു. തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച വീ​ണ്ടും മൃ​ഗാ​ശു​പ​ത്രി​യി​ല്‍ എ​ത്തി വി​വ​രം ധ​രി​പ്പി​ച്ചു. വൈ​കുന്നേര ത്തോ​ടെ എ​ത്തി​യ ഡോ​ക​്ട​ര്‍ ആ​ടു​ക​ള്‍​ക്ക് ട്രി​പ്പ് അ​ട​ക്കം ന​ല്‍​കി​യെ​ങ്കി​ലും രാ​ത്രി​യോ​ടെ ഏ​ഴ് ആ​ടു​ക​ള്‍ കൂ​ടി ചത്തു.

ബു​ധ​നാ​ഴ്ച സ്ഥ​ല​ത്ത് എ​ത്തി​യ മൃ​ഗ​ഡോ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തില്‍ ആ​ടു​ക​ളെ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ ശേ​ഷം മ​റ​വ് ചെ​യ്തു. ആ​ടു​ക​ളു​ടെ ഉ​ള്ളി​ല്‍ വി​ഷം ചെ​ന്ന​താ​യി​ട്ടാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഏ​രൂ​ര്‍ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മോ​ഹ​ന​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന മാ​ര്‍​ഗ​മാ​യി​രു​ന്ന ആ​ടു​ക​ള്‍. പ​തി​നൊ​ന്ന്‍ ആ​ടു​ക​ള്‍ എ​ട്ട് ആ​ടു​ക​ള്‍ ച​ത്ത​തോ​ടെ കു​ടും​ബം വി​ഷ​മാ​വ​സ്ഥ​യി​ലാ​ണ്.