ലോ​റി ഡ്രൈ​വ​റു​ടെ കൊ​ല​പാ​ത​കം; പ്രതികളിൽ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Thursday, July 29, 2021 11:02 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ ആ​യൂ​ര്‍ പാ​ത​യി​ല്‍ ലോ​റി ഡ്രൈ​വ​റെ ക്രൂ​ര​മാ​യി കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​ധാ​നി പി​ടി​യി​ല്‍. കൊട്ടിയം ഇ​ത്തി​ക്ക​ര വ​യ​ലി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ സു​ധി​ന്‍ (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ണ്ടെ​ന്നും ഇ​വ​ര്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നും ച​ട​യ​മം​ഗ​ലം പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ 22 ന് ​പു​ല​ര്‍​ച്ചെ അ​ഞ്ച​ല്‍ ആ​യൂ​ര്‍ പാ​ത​യി​ല്‍ പെ​രി​ങ്ങ​ള്ളൂ​ര്‍ ഭാ​ഗ​ത്താ​ണ് നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന അ​ജ​യ​ന്‍ പി​ള്ള​യെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ർജി​ത​മാ​ക്കി​യ പോ​ലീ​സ് നാ​ല്‍​പതി​ല​ധി​കം ആ​ളു​ക​ള്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ നി​ന്നു​മാ​ണ് യാ​ഥാ​ര്‍​ഥപ്ര​തി​ക​ളി​ലേ​ക്ക് പോ​ലീ​സ് എ​ത്തു​ന്ന​ത്.
ലോ​റി​യി​ലു​ള്ള പ​ണം അ​പ​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​തി​ക​ള്‍ കൊ​ല​പാ​തം ന​ട​ത്തി​യ​ത്. പ്ര​തി​ക​ള്‍ ക​വ​ര്‍​ച്ച ന​ട​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ത​ട​യാ​ന്‍ ശ്ര​മി​ച്ച അ​ജ​യ​ന്‍ പി​ള്ള​യെ കു​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ര്‍ എ​ത്തു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ സം​ഘം ഇ​വി​ടെ നി​ന്നും ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യ സു​ധി​ന്‍ കൂ​ടാ​തെ നാ​ല് പ്ര​തി​ക​ള്‍ കൂ​ടി കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട​ന്നും പോ​ലീ​സ് ഇ​വ​ര്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നും കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം​ന​ല്‍​കു​ന്ന കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി ആ​ര്‍ സു​രേ​ഷ് പ​റ​ഞ്ഞു.
പി​ടി​യി​ലാ​യ സു​ധി​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ മു​മ്പ് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യ സൂ​ച​ന​യും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ട​യ​മം​ഗ​ലം, ക​ട​യ്ക്ക​ല്‍, എ​ഴു​കോ​ണ്‍, പൂ​യ​പ്പ​ള്ളി, സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ പ്ര​ദീ​പ്കു​മാ​ര്‍, രാ​ജേ​ഷ്‌, ശി​വ​പ്ര​കാ​ശ്, രാ​ജേ​ഷ്‌​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന നാ​ല്‍​പതോ​ളം പേ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ സു​ധി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു. അ​തേ​സ​മ​യം ത​ന്നെ കേ​സി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ട​ന്ന വി​വ​ര​വും പു​റ​ത്തു​വ​രു​ന്നു​ണ്ട്.