ടി​പി​ആ​ർ കു​റ​യ്ക്കാ​ൻ ഊ​ർ​ജി​ത ശ്ര​മം
Sunday, August 1, 2021 11:26 PM IST
കൊ​ല്ലം: ലോ​ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ സ​മ്പൂ​ർ​ണ മാ​റ്റം വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​ച്ച് കൊ​ണ്ടു​വ​രാ​ൻ അ​ധി​കൃ​ത​ർ ഊ​ർ​ജി​ത ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സം​യു​ക്ത​മാ​യാ​ണ് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

പ​ര​മാ​വ​ധി പേ​രി​ൽ ആ​ന്റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നാ​ണ് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി വാ​ർ​ഡ് ത​ല​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ട​ങ്ങു​ന്ന സ​മി​തി​ക​ളും രൂ​പീ​ക​രി​ക്കും. വാ​ർ​ഡ് ത​ല​ത്തി​ൽ പ്ര​ത്യേ​കം ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ൽ ഉ​ള്ള​വ​രെ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ലാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. ര​ണ്ടാം സ​മ്പ​ർ​ക്ക​ത്തി​ൽ ഉ​ള്ള​വ​രും സ​മ്പ​ർ​ക്ക സാ​ധ്യ​ത സം​ശ​യി​ക്കു​ന്ന​വ​രും പ​രി​ശോ​ധ​ന​യ്ക്ക് സ്വ​മേ​ധ​യാ ത​യാ​റാ​കു​ന്നു​മി​ല്ല. ഇ​വ​രെ കൂ​ടി ബോ​ധ​വ​ത്ക്ക​രി​ച്ച് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി കൂ​ട്ടാ​നാ​ണ് ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. അ​ടു​ത്ത ര​ണ്ടാ​ഴ്ച​ക്കി​ട​യി​ൽ മൊ​ബൈ​ൽ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ​ജ്ജീ​ക​രി​ക്കും. സ​ർ​ക്കാ​ർ ത​ല​ത്തി​ലെ പ​രി​ശോ​ധ​ക​ൾ കൂ​ടാ​തെ സ്വ​കാ​ര്യ ലാ​ബു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചും പ​രി​ശോ​ധ​ന​ക​ൾ വ്യാ​പ​ക​മാ​യി ന​ട​ത്തി.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ജി​ല്ല​യി​ലെ ടി​പി​ആ​ർ നി​ര്യ​ക്കി​ൽ കാ​ര്യ​മാ​യ കു​റ​വ് കാ​ണു​ന്നി​ല്ല. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ള്ള ജാ​ഗ്ര​ത കു​റ​വ് ഇ​തി​ന്റെ പ്ര​ധാ​ന കാ​ര​ണ​മാ​ണ്. ജി​ല്ല​യി​ലെ ടി​പി​ആ​ർ ശ​രാ​ശ​രി ഇ​പ്പോ​ഴും പ​ത്ത് ശ​ത​മാ​ന​ത്തി​ന് മു​ന്നി​ലാ​ണ്. പ​ത്ത് ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​നി മു​ത​ൽ സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ലി​നു​ള്ള സാ​ധ്യ​ത​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. അ​ത് ഒ​ഴി​വാ​ക്കാ​നാ​ണ് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വ​കു​പ്പു​ക​ൾ ത​മ്മി​ൽ ഏ​കോ​പി​പ്പി​ച്ചു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

പോ​ലീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​ക​ൾ കൊ​ണ്ട് കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. മാ​ത്ര​മ​ല്ല ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക് വ​ഴി വ​യ്ക്കു​ന്നു.

വി​വാ​ഹ​ത്തി​നും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ലും ഒ​രു നി​യ​ന്ത്ര​ണ​വും ഇ​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ് ആ​ൾ​ക്കാ​ർ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ല​മൊ​ന്നും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നും ഫ​ല​പ്ര​ദ​മാ​യ ഒ​രു സം​വി​ധാ​ന​വും ഇ​ല്ല. പോ​ലീ​സും എ​ക്സൈ​സും പേ​രി​നു പോ​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നി​ല്ല. ഇ​തൊ​ക്കെ രോ​ഗ​വ്യാ​പ​ന തോ​ത് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

കൊ​ല്ലം സ്റ്റേ​ഷ​ന​ട​ക്കം ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ പ​രി​ശോ​ധ​ന​ക​ൾ നി​ല​ച്ചി​ട്ടും ആ​ഴ്ച​ക​ളാ​യി.

നേ​ര​ത്തേ ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വി​ടെ പ​രി​ശോ​ധ​ന​ക​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​ന്നി​രു​ന്നു. ഇ​പ്പോ​ൾ ഏ​താ​നും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​കും. അ​വ​ർ ഒ​രു പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നി​ല്ല.

ടെ​യി​നു​ക​ളി​ൽ അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്ന് ടെ​യി​നി​ൽ കൊ​ല്ല​ത്ത് എ​ത്തു​ന്ന​വ​ർ​ക്ക് ഇ​പ്പോ​ൾ ഒ​രു പ​രി​ശോ​ധ​ന​യും ന​ട​ത്താ​തെ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യും. പ്ര​ധാ​ന ക​വാ​ട​ത്തി​ൽ പ​ല​പ്പോ​ഴും റെ​യി​ൽ​വേ പോ​ലീ​സ് വി​ശ്ര​മ​ത്തി​ലാ​യി​രി​ക്കും.

കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ട​ക്കം മാ​സ്ക് പോ​ലും ധ​രി​ക്കാ​തെ​യും ടി​ക്ക​റ്റ് എ​ടു​ക്കാ​തെ​യും നി​ര​വ​ധി പേ​രെ ദി​നം​പ്ര​തി കാ​ണാ​നാ​കും. ഇ​ത്ത​ര​ക്കാ​രെ പി​ടി​കൂ​ടാ​നോ പി​ഴ ഈ​ടാ​ക്കാ​നോ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ല.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന തീ​വ​ണ്ടി​ക​ളി​ലെ യാ​ത്ര​ക്കാ​രി​ൽ ന​ല്ലൊ​രു പ​ങ്കും മാ​സ്ക് ധ​രി​ക്കാ​റി​ല്ല. ഇ​തു കാ​ര​ണം സ​ഹ​യാ​ത്രി​ക​ർ ഭീ​തി​യോ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ഓ​ടു​ന്ന തീ​വ​ണ്ടി​ക​ളി​ൽ ഒ​ന്നി​ൽ പോ​ലും റെ​യി​ൽ​വേ പോ​ലി​സോ റെ​യി​ൽ സം​ര​ക്ഷ​ണ സേ​ന​യോ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നി​ല്ല.

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന നി​രോ​ധ​നം പൂ​ർ​ണ​മാ​യ​തോ​ടെ ത​മി​ഴ്നാ​ട്ടി​ലെ കു​ള​ച്ച​ൽ മേ​ഖ​ല​യി​ൽ നി​ന്ന് നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൊ​ല്ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ പേ​ർ വ​ന്ന​തും തീ​വ​ണ്ടി​ക​ളി​ലാ​ണ്. ഒ​രു പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​രാ​കാ​തെ​യാ​ണ് ഇ​വ​ർ എ​ത്തി​യി​ട്ടു​ള്ള​ത്. ഇ​പ്പോ​ഴും തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് തു​ട​രു​ന്നു. ഏ​ജ​ന്റു​മാ​ർ ര​ഹ​സ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​പ്പി​ച്ചി​രി​ക്ക​യാ​ണ്. ഇ​വ​രെ​യൊ​ക്കെ ക​ണ്ടെ​ത്തി പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്ര​മേ ജി​ല്ല​യി​ലെ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് കു​റ​യ്ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.