പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Monday, August 2, 2021 11:10 PM IST
ചാ​ത്ത​ന്നൂ​ർ: പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ആ​ദി​ച്ച​ന​ല്ലൂ​ർ പ്ലാ​ക്കാ​ട് സാ​ന്ദ്ര ഭ​വ​നി​ൽ സ്നേ​ഹ (17) യാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പ​ക​ലാ​ണ് സ്നേ​ഹ​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

സ്നേ​ഹ​യു​ടെ അ​ച്ഛ​ൻ സ​ജു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​ത്തി​ക്ക​ര​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. അ​മ്മ ശ്രീ​ദേ​വി ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​യാ​ണ്. സ​ഹോ​ദ​രി സാ​ന്ദ്ര. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ത്മ​ഹ​ത്യ​യു​ടെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ചാ​ത്ത​ന്നൂ​ർ സി​ഐ ജ​സ്റ്റി​ൻ ജോ​ൺ അ​റി​യി​ച്ചു. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ൽ. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.