സ്ത്രീ​ക​ളു​ൾ​പ്പെ​ടു​ന്ന കൂ​ട്ട​യ​ടി വൈ​റ​ലാ​യി; 14 പേ​ർ​ക്കെ​തി​രെ കേ​സ്
Tuesday, August 3, 2021 12:41 AM IST
കൊ​ട്ടാ​ര​ക്ക​ര: സ്ത്രീ​ക​ളു​ൾ​പ്പെ​ടെ സം​ഘം ചേ​ർ​ന്നു​ള്ള കൂ​ട്ട​യ​ടി ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ഇ​തോ​ടെ 14 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. അ​ടി​യി​ൽ 7 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.​ഇ​തി​ൽ സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടും.

കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ അ​രീ​ക്ക​ൽ ഭാ​ഗ​ത്താ​ണ് സം​ഭ​വം.​കാ​ല​ങ്ങ​ളാ​യി നി​ല നി​ൽ​ക്കു​ന്ന വ​ഴി​ത്ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ഇ​രു​വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ടി​യ​ത്.​ര​ണ്ടു ഭാ​ഗ​ത്തും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.​കൂ​ട്ട​യ​ടി​യി​ൽ ഇ​വ​രും ത​ങ്ങ​ളു​ടേ​താ​യ പ​ങ്ക് നി​ർ​വ്വ​ഹി​ച്ചു. അ​സ​ഭ്യം പ​റ​ച്ചി​ലി​ലും സ്ത്രീ​ക​ൾ പി​ന്നോ​ട്ടാ​യി​രു​ന്നി​ല്ല. കൈ ​കൊ​ണ്ടു​ള്ള അ​ടി കൂ​ടാ​തെ വി​റ​കു കൊ​ള്ളി​യും വ​ടി​യു​മെ​ല്ലാം ആ​യു​ധ​ങ്ങ​ളാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ളി​ലാ​രോ ഈ ​കൂ​ട്ട​ത​ല്ല് വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി ന​വ മാ​ധ്യ​മ​ങ്ങ​ളി​ലി​ട്ട​തോ​ടെ ത​ല്ല് വൈ​റ​ലാ​യി.

തു​ട​ർ​ന്ന് പു​ത്തൂ​ർ പോ​ലീ​സെ​ത്തി 14 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ പേ​ർ അ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ദ്യ​പി​ച്ചെ​ത്തി​യ പു​രു​ഷ​ൻ​മാ​ർ പ്ര​കോ​പ​ന​മു​ണ്ടാ​ക്കി​യെ​ന്ന് ഒ​രു വി​ഭാ​ഗ​വും സ്ത്രീ​ക​ൾ ആ​രോ​പി​ക്കു​ന്പോ​ൾ അ​സ​ഭ്യം പ​റ​ഞ്ഞ​താ​ണ് കാ​ര​ണ​മെ​ന്ന് മ​റു​വി​ഭാ​ഗ​വും പ​റ​യു​ന്നു.