കെഎ​സ്​ആ​ർ​റ്റി​സി ബ​സി​ൽ വീ​ട്ട​മ്മ​യു​ടെ നാ​ല​ര ല​ക്ഷം ക​വ​ർ​ന്നു
Friday, September 10, 2021 11:55 PM IST
കൊ​ട്ടാ​ര​ക്ക​ര: ഭ​ർ​ത്താ​വു​മൊ​ത്ത് കെഎ​സ്ആ​ർ​റ്റി​സി ബ​സി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ നാ​ല​ര ല​ക്ഷം രൂ​പ ക​വ​ർ​ന്നു. കു​ണ്ട​റ കൈ​ത​ക്കോ​ട് ച​രു​വി​ള മേ​ല​തി​ൽ വീ​ട്ടി​ൽ ത​ങ്ക​ച്ച​ൻ ജോ​യി​യു​ടെ ഭാ​ര്യ മേ​ബി​ളി(50) ബാ​ഗി​ൽ നി​ന്നു​മാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.
ബേ​ബി​ളും ഭ​ർ​ത്താ​വും കു​ണ്ട​റ​യി​ൽ നി​ന്നാ​ണ് ബ​സി​ൽ ക​യ​റി​യ​ത്. ​കൊ​ട്ടാ​ര​ക്ക​ര സ്റ്റാ​ന്‍റി​ൽ ബ​സി​റ​ങ്ങി​യ ശേ​ഷം ബാ​ഗ് പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത് മ​ന​സി​ലാ​ക്കു​ന്ന​ത്.​ ഉ​ട​ൻ ത​ന്നെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സിസി​റ്റിവി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ മേ​ബി​ളി​നൊ​പ്പം സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന ഒ​രു സ്ത്രി ​കൊ​ട്ടാ​ര​ക്ക​ര സ്റ്റാ​ന്‍റി​ലെ​ത്തി​യ​പ്പോ​ൾ ധൃ​തി​യി​ൽ ഇ​റ​ങ്ങി​പ്പോ​കു​ന്ന​ത് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ആ​രം​ഭി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര സ​ഹ​ക​ര​ണ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ൽ നി​ന്നെ​ടു​ത്ത ലോ​ൺ അ​ട​ച്ചു തീ​ർ​ക്കു​ന്ന​തി​ന് ക​ടം വാ​ങ്ങി വ​ന്ന പ​ണ​മാ​ണ് മേ​ബി​ളി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​മാ​യി​ട്ടു​ള്ള​ത്.


വെ​ട്ടി​ച്ച് ക​ട​ന്ന റി​മാന്‍റ് പ്രതിയെ പിടികൂടി

കൊ​ല്ലം: ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് വ​ന്ന് പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്ന റി​മാ​ന്‍റ് പ്ര​തി പി​ങ്ക് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇന്നലെ രാ​വി​ലെ ജി​ല്ലാ ജ​യി​ലി​ൽ നി​ന്നും ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും പോ​ലീ​സു​ദ്യോഗസ്ഥ​രോ​ടും ഒ​പ്പം ചി​കി​ത്സ​യ്ക്കാ​യി ജ​യി​ൽ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ഏ​ഴ് പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പ്രി​സ​ണ്‍ ഓ​ഫീ​സ​റെ വെ​ട്ടി​ച്ച് ക​ട​ന്ന് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചത്. പ​ത്ത​നാ​പു​രം പി​ട​വൂ​ർ ക​മു​കും ചേ​രി​ മ​ണി ഭ​വ​നിൽ രാ​ജീ​വ് എ​ന്നു വി​ളി​ക്കു​ന്ന ര​തീ​ഷ്കു​മാ​ർ(43) ആ​ണ് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച​ത്.
പ​ത്താ​ന​പു​രത്ത് എം​എ​ൽ​എ ഓ​ഫീ​സ് അ​ടി​ച്ച് ത​ക​ർ​ത്ത സംഭവത്തിൽ റി​മാ​ന്‍റി​ൽ ക​ഴി​ഞ്ഞു വ​രു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ഇ​ട​ത് കൈ​യു​ടെ മ​ണി​ബ​ന്ധ​ത്തി​ന് സം​ബ​ന്ധി​ച്ച പൊ​ട്ട​ലി​ന് ചി​കി​ത്സ തേ​ടി​യാ​ണ് ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. ഇ​യാ​ളെ ഡോ​ക്ട​ർ പ​രി​ശോ​ധി​ത്തി​ന് ശേ​ഷം മ​റ്റു ത​ട​വു​ക​ർ വി​വി​ധ ഒ,​പി ക​ളി​ൽ ചി​ക​ത്സ തേ​ടു​ന്ന​തി​നാ​യി കൊ​ണ്ട ് പോ​യ സ​മ​യം പ്രി​സ​ണ്‍ ഓ​ഫീ​സ​റു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.