ന​വ​കേ​ര​ള പു​ര​സ്‌​കാ​രം ശാ​സ്താംകോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്
Friday, September 17, 2021 7:04 AM IST
കൊല്ലം: ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ മി​ക​വി​ന് ശാ​സ്താം​കോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു ന​വ​കേ​ര​ള പു​ര​സ്‌​കാ​രം ല​ഭി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ്മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്ത​ത്. പു​ര​സ്‌​കാ​ര​ത്തി​ന്‍റെ വി​ത​ര​ണം മ​ന്ത്രി എം.​വി ഗോ​വി​ന്ദ​ന്‍ മാ​സ്റ്റ​ര്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ല്‍ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച വെ​ച്ച​തി​ന് ശു​ചി​ത്വ മി​ഷ​ന്‍, ഗ്രീ​ന്‍ കേ​ര​ള, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന​യി​ല്‍ 267 മാ​ര്‍​ക്കാ​ണ് ശാ​സ്താം​കോ​ട്ട ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ച​ത്.
പ​ഞ്ചാ​യ​ത്തി​നെ പ്ലാ​സ്റ്റി​ക് ര​ഹി​ത​മാ​ക്കി. തു​ണി കൊ​ണ്ടു​ള്ള ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു ന്ന ​യൂ​ണി​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, എം​സി എ​ഫ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ഹ​രി​ത ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള പൊ​തു ച​ട​ങ്ങു​ക​ള്‍, എ​ന്നി​വ​യി​ലെ പ്ര​വ​ര്‍​ത്ത​ന മി​ക​വി​നാ​ണ് ന​വ​കേ​ര​ള പു​ര​സ്‌​കാ​രം പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ച​ത്.
ശാ​സ്താം​കോ​ട്ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ്ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​കെ. ഗോ​പ​ന്‍ പ്ര​ശ​സ്തി പ​ത്ര​വും സ​മ്മാ​ന​ത്തു​ക​യും കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഗീ​ത അ​ധ്യ​ക്ഷ​യാ​യി.
ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സൗ​മ്യ, ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ഹ​രി​ത മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ ഐ​സ​ക്ക്, അ​സി​സ്റ്റ​ന്‍റ് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ അ​നു, സെ​ക്ര​ട്ട​റി രാ​ജ​ന്‍ ആ​ചാ​രി, വി ​ഇ ഒ ​സു​ജ, ഗ്രാ​മപ​ഞ്ചാ​യ​ത്തംഗ​ങ്ങള്‍ ​തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.
ആ​രോ​ഗ്യ​വും ന​വീ​ന​വു​മാ​യ ഗ്രാ​മ-​ന​ഗ​ര ജീ​വി​ത​ത്തി​ന് ആ​ധു​നി​ക ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ രീ​തി​ക​ള്‍ അ​വ​ലം​ബി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നൊ​രു പ്രോ​ത്സാ​ഹ​ന​മെ​ന്ന നി​ല​യി​ലാ​ണ് മി​ക​ച്ച ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ മാ​തൃ​ക​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ന​വ​കേ​ര​ള പു​ര​സ്‌​കാ​രം ന​ല്‍​കു​ന്ന​ത്. ആ​ധു​നി​ക ന​വ​കേ​ര​ള സൃ​ഷ്ടി​ക്ക് മാ​ലി​ന്യ​മു​ക്ത​മാ​യ സം​സ്ഥാ​നം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. എ​ന്‍റെ മാ​ലി​ന്യം എന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന മു​ദ്രാ​വാ​ക്യം പൊ​തു​ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്ക​ണം. മാ​ലി​ന്യ​മു​ക്ത കേ​ര​ളം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി ന​വീ​ന​വും ആ​ധു​നി​ക​വു​മാ​യ മാ​ലി​ന്യ​സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ വ​ലി​യ ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭാ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പി.​എ​സ് സു​പാ​ല്‍ എം​എ​ല്‍​എ പ്ര​ശ​സ്തി പ​ത്ര​വും സ​മ്മാ​ന​ത്തു​ക​യും കൈ​മാ​റി. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ നി​മ്മി എ​ബ്ര​ഹാം അ​ധ്യ​ക്ഷ​യാ​യി. വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി. ​പി ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സൗ​മ്യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ വ​സ​ന്ത ര​ഞ്ജ​ന്‍, അ​ഡ്വ പി.​എ. അ​ന​സ്, ഡി. ​ദി​നേ​ശ​ന്‍, കെ.​പു​ഷ്പ​ല​ത, ജി. ​ജ​യ​പ്ര​കാ​ശ്, സെ​ക്ര​ട്ട​റി അ​നി​ല്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.