യു​ആ​ർ​ഐ സ​മാ​ധാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന് ഇ​ന്ന് കൊട്ടാരക്കരയിൽ തു​ട​ക്ക​മാ​കും
Tuesday, September 21, 2021 12:27 AM IST
കൊ​ട്ടാ​ര​ക്ക​ര: യു​ണൈ​റ്റ​ഡ് റി​ലീ​ജി​യ​ൻ​സ് ഇ​ൻ​ഷ്യേ​റ്റീ​വ്(​യു​ആ​ർ​ഐ) വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന സ​മാ​ധാ​ന പ​ക്ഷാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ലോ​ക​സ​മാ​ധാ​ന ദി​ന​മാ​യ ഇ​ന്ന് മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നു വ​രെ ന​ട​ക്കും.
ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ക​രി​ക്കം കോ​സ്മി​ക് സെ​ന്‍റ​റി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം.​കെ. ഡാ​നി​യേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ പ്രോ​ജ​ക്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സി​ദ്ധാ​ർ​ഥ​ശി​വ​യും കോ​സ്മി​ക് ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വ​ൺ ബി​ല്യ​ൻ യൂ​ത്ത് ഫോ​ർ പീ​സ് പ്രോ​ജ​ക്ടി​ന്‍റെ ര​ണ്ടാം​ഘ​ട്ടം യു​ആ​ർ​ഐ ഏ​ഷ്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ.​ഏ​ബ്ര​ഹാം ക​രി​ക്ക​വും ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ഒ.​രാ​ജു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 10ന് ​ഓ​ൺ​ലൈ​നി​ൽ ന​ട​ക്കു​ന്ന മാ​ന​വ​മൈ​ത്രി സം​ഗ​മ​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ യു​ആ​ർ​ഐ യൂ​ത്ത് അം​ബാ​സി​ഡ​ർ​മാ​ർ റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ക്കും.
സ​മാ​പ​ന ദി​ന​മാ​യ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് 2.30 ന് ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഞാ​ൻ സ്വ​പ്നം കാ​ണു​ന്ന ലോ​ക​സ​മാ​ധാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​ൺ​ലൈ​ൻ പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തും. വി​ജ​യി​ക​ൾ​ക്ക് ആ​റാ​യി​രം രൂ​പ കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ക്കും. സ​മാ​ധാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ്മേ​ള​ന​ങ്ങ​ൾ, സെ​മി​നാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കും.