റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ക​ബ​ളി​പ്പി​ച്ച​യാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി
Tuesday, September 21, 2021 12:32 AM IST
കൊല്ലം: ദ​ക്ഷി​ണ റ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് എ​ട്ടു ല​ക്ഷം രൂ​പാ ത​ട്ടി​യ ആ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. ക​രു​നാ​ഗ​പ്പ​ള​ളി പാ​വു​ന്പാ വി​ല്ലേ​ജി​ൽ പാ​വു​ന്പാ വ​ട​ക്ക് മു​റി​യി​ൽ തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ നാ​ണു മ​ക​ൻ മു​ര​ളീ​ധ​ര​ൻ (64) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ക​രു​നാ​ഗ​പ്പ​ള​ളി പ​ട​നാ​യ​ർ​കു​ള​ങ്ങ​ര വ​ട​ക്ക് സു​ദ​ർ​ശ​ന ഭ​വ​ന​ത്തി​ൽ സ​ജി​മോ​നാ​ണ് പ​ണം ന​ൽ​കി ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്. ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ ടി​ക്ക​റ്റ് എ​ക്സാ​മി​ന​റാ​യി ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ്ര​തി​ക​ൾ 2019 എ​ട്ടു ല​ക്ഷം രൂ​പാ ത​ട്ടി​യെ​ടു​ത്ത​ത്. പ​ണം സ്വീ​ക​രി​ച്ച ശേ​ഷം സ​ജി​മോ​നെ തി​രു​ച്ചി​റ​പ്പ​ള​ളി​യി​ൽ ട്രെ​യി​നിം​ഗി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് വ്യാ​ജ കാ​ൾ ല​റ്റ​ർ ന​ൽ​കി ഇ​യാ​ൾ തി​രു​ച്ചി​റ​പ്പ​ള​ളി​യി​ലേ​ക്ക് കൂ​ട്ടി കൊ​ണ്ട ് പോ​വു​ക​യാ​യി​രു​ന്നു.
അ​വി​ടെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​ച്ച് ചി​ല രേ​ഖ​ക​ൾ ഇ​വ​ർ ഒ​പ്പി​ട്ട് വാ​ങ്ങി​ച്ചു. തു​ട​ർ​ന്ന് നാ​ട്ടി​ലെ​ത്തി ദീ​ർ​ഘ​നാ​ളാ​യി നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ക്കാ​തി​രു​ന്ന സ​ജി​മോ​ൻ ക​രു​നാ​ഗ​പ്പ​ള​ളി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ച​തി​ന് ക​രു​നാ​ഗ​പ്പ​ള​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​വ​ർ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.
ക​രു​നാ​ഗ​പ്പ​ള​ളി ഇ​ൻ​സ്പെ​ക്ട​ർ ഗോ​പ​കു​മാ​ർ. ജി, ​എ​സ്‌​സ്.​ഐ ജ​യ​ശ​ങ്ക​ർ, റ​സ​ൽ ജോ​ർ​ജ്ജ്, എ.​എ​സ്‌​സ്.​ഐ മാ​രാ​യ ഷാ​ജി മോ​ൻ, ന​ന്ദ​കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.