ആ​സി​ഡ് ആ​ക്ര​മ​ണ കേ​സി​ൽ മൊ​ഴി ന​ൽ​കി​യ​തി​ന് വീ​ടും സ്കൂ​ട്ട​റും തീ​യി​ട്ട് ന​ശി​പ്പി​ച്ചു
Tuesday, September 21, 2021 12:32 AM IST
കൊ​ല്ലം: വാ​ള​ത്തും​ഗ​ൽ സ​ഹൃ​ദ​യ ക്ല​ബി​ന് സ​മീ​പം കു​ടും​ബ​പ്ര​ശ്നം മൂ​ലം ഭാ​ര്യ​യ്ക്ക് നേ​രെ ഭ​ർ​ത്താ​വ് ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൊ​ഴി ന​ൽ​കി​യ അ​യ​ൽ​വാ​സി​യു​ടെ വീ​ടും വീ​ടി​നു മു​ന്നി​ൽ വ​ച്ചി​രു​ന്ന സ്കൂ​ട്ട​റും തീ​യി​ട്ട് ന​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഒ​ന്നി​ന് വാ​ള​ത്തും​ഗ​ൽ മ​ങ്കാ​ര​ത്ത് കി​ഴ​ക്ക​ത്തി​ൽ ര​ജി​യു​ടെ നേ​ർ​ക്കാ​ണ് ഭ​ർ​ത്താ​വാ​യ ജ​യ​ൻ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഈ ​കേ​സി​ൽ മൊ​ഴി ന​ൽ​കി​യ അ​യ​ൽ​വാ​സി​യാ​യ മ​ങ്കാ​ര​ത്ത് കി​ഴ​ക്ക​ത്തി​ൽ ശ്രീ​ജ​യു​ടെ വീ​ടി​നും സ്കൂ​ട്ട​റി​നു​മാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ജ​യ​ൻ തീ ​വ​ച്ച് ന​ശി​പ്പി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ ടെ ശ്രീ​ജ​യു​ടെ വീ​ടി​ന്‍റെ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് അ​ക​ത്തു ക​ട​ന്ന ജ​യ​ൻ വീ​ടി​നു​മു​ന്നി​ൽ വ​ച്ചി​രു​ന്ന ബൈ​ക്കി​ൽ നി​ന്നും പെ​ട്രോ​ൾ ഊ​റ്റി എ​ടു​ക്കു​ക​യും ഇ​തു​പ​യോ​ഗി​ച്ച് വീ​ടും ശ്രീ​ജ​യു​ടെ സ്കൂ​ട്ട​റും തീ​യി​ടു​ക​യു​മാ​യി​രു​ന്നു.

പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട ശ്രീ​ജ​യും ഭ​ർ​ത്താ​വ് സു​ജി​നും ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ക്കു​ക​യും വീ​ടിന്‍റെ വ​യ​റി​ങ്ങ് ഉ​ൾ​പ്പെ​ടെ വീ​ടി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

തു​ട​ർ​ന്ന് ഇ​ര​വി​പു​രം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ഇ​ര​വി​പു​രം പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ഇ​യാ​ൾ​ക്കാ​യി വ്യാ​പ​ക തി​രി​ച്ചി​ൽ ന​ട​ത്തു​ക​യും തി​ര​ച്ചി​ലി​നൊ​ടു​വി​ൽ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ ഒ​ളി​ച്ചി​രു​ന്ന ഇ​യാ​ളെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ആ​സി​ഡ് ആ​ക്ര​മ​ണ കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച പു​റ​ത്തി​റ​ങ്ങി​യ ജ​യ​ൻ ഭാ​ര്യ ര​ജി​യെ പ​ല​പ്പോ​ഴും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കഴിഞ്ഞ ദിവസം രാത്രി ര​ജി​യു​ടെ വീ​ടി​നു നേ​രെ ക​ല്ലു​ക​ളും കു​പ്പി​ച്ചി​ല്ലു​ക​ളും വാ​രി​യെ​റി​ഞ്ഞു ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.സം​ഭ​വ​ത്തി​ൽ ര​ജി ഞാ​യ​റാ​ഴ്ച ഇ​ര​വി​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.