ആ​വ​ശ്യ​ത്തി​ന് അ​ധ്യാ​പ​ക​രി​ല്ലാ​തെ കു​ള​ത്തൂ​പ്പു​ഴ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ
Tuesday, September 21, 2021 11:10 PM IST
കു​ള​ത്തു​പ്പു​ഴ: വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ദൈ​നം ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പ​ഠ​ന കാ​ര്യ​ങ്ങ​ള്‍​ക്കും മേ​ൽ​നോ​ട്ടം ന​ട​ത്താ​ന്‍ അ​ധ്യാ​പ​ക​രി​ല്ലാ​തെ കു​ള​ത്തൂ​പ്പു​ഴ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ള്‍.
കൊ​റോ​ണ പി​ടി​മു​റു​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളു​ടെ പി​ന്‍​ബ​ല​ത്തി​ല്‍ ഒ​രു അ​ധ്യ​യ​ന വ​ര്‍​ഷം ക​ട​ന്നു പോ​യ​പ്പോ​ള്‍ കു​ള​ത്തൂ​പ്പു​ഴ​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.
പ​ല സ്കൂ​ളു ക​ളി​ലും പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍ പോ​ലു​മി​ല്ലാ​ത്ത സ്ഥി​തി​വി​ശേ​ഷ​മാ​ണു​ള്ള​ത്. കൂ​ടാ​തെ ഓ​രോ ക്ലാ​സി​ലെ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍​ക്ക് പു​റ​മെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കാ​ന്‍ പ്ര​ദേ​ശ​ത്തെ മി​ക്ക സ്കു​ളു​ക​ളി​ലും അ​ധ്യാ​പ​ക​രി​ല്ലാ​ത്ത് അ​വ​സ്ഥ​യാ​ണ്.
നാ​ലും അ​ഞ്ചും വ​ര്‍​ഷ​മാ​യി ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന ത​സ്തി​ക​ക​ള്‍ അ​ട​ക്കം മി​ക്ക സ്കൂ​ളു​ക​ളി​ലും അ​ധ്യാ​പ​ക​രു​ടെ ക്ഷാ​മം നി​ല​നി​ല്‍​ക്കു​ക​യാ​ണ്. ഇ​തി​നു പു​റ​മെ പെ​ന്‍​ഷ​നാ​യ​വ​രും സ്ഥ​ലം മാ​റി പോ​യ​വ​രു​മാ​യ അ​ധ്യാ​പ​ക​രു​ടെ എ​ണ്ണ​വും കു​റ​വ​ല്ല. നി​ല​വി​ല്‍ പ്ര​ഥ​മാ​ധ്യാ​പ​ക​രി​ല്ലാ​തെ ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​മാ​യി മാ​റി​യ പ​ല സ്കൂ​ളു​ക​ളി​ലും അ​ധ്യ​യ​നം ശ​രി​യാ​യ രീ​തി​യി​ല്‍ മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​നാ​വാ​തെ വ​ല​യു​ക​യാ​ണ് നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​ര്‍.
ഇ​തി​നു പു​റ​മെ​യാ​ണ് വി​ക്ടേ​ഴ്സ് ചാ​ന​ലി​ലൂ​ടെ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന ക്ലാ​സു​ക​ള്‍​ക്ക് പു​റ​മെ ഓ​രോ ക്ലാ​സി​ലും അ​താ​തു സ്കു​ളി​ലെ അ​ധ്യാ​പ​ക​ര്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ത്യേ​കം ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശ​മെ​ത്തു​ന്ന​ത്.
എ​ല്‍​പി സ്കൂ​ളു​ക​ളു​ടെ സ്ഥി​തി​യാ​ണ് ഏ​റെ പ​രി​താ​പ​ക​രം. പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ ചു​മ​ത​ല​യും നാ​ലു ക്ലാ​സു​ക​ളു​ടെ ചു​മ​ത​ല​യും എ​ല്ലാം ഒ​റ്റ​യ്ക്ക് ചെ​യ്യേ​ണ്ട സ്കൂ​ളു​ക​ളാ​ണ് പ​ല​തും. ഇ​തെ​ങ്ങി​നെ സാ​ധി​ക്കു​മെ​ന്ന​റി​യാ​തെ ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​ത്തെ അ​ധ്യാ​പ​ക​ര്‍.