തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, September 21, 2021 11:32 PM IST
ച​വ​റ: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.​ പ​ന്മന നെ​റ്റി​യാ​ട് പൗ​ര​സ​മി​തി​യും ക​ണ്ണ​ൻ​കു​ള​ങ്ങ​ര വാ​ർ​ഡ് മെ​മ്പ​ർ ഷം​നാ റാ​ഫി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സേ​ഫ്റ്റി ഷൂ, ​യൂ​ണി​ഫോം, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ വി​ത​ര​ണം ചെ​യ്ത​ത്.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഡോ.​സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം ​എ​ൽ എ ​നി​ർ​വഹി​ച്ചു. പൗ​ര​സ​മി​തി പ്ര​സി​ഡന്‍റ് നെ​റ്റി​യാ​ട്ട് റാ​ഫി അ​ധ്യ​ക്ഷ​നാ​യി . മ​ത്സൃഫെ​ഡ് ചെ​യ​ർ​മാ​ൻ റ്റി.​മ​നോ​ഹ​ര​ൻ, മി​ക​ച്ച അ​ധ്യാ​പ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം.​എ അ​ബ്ദു​ൽ ഷു​ക്കൂ​ർ, എം​ബി​ബി​എ​സി​ൽ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ നി​ര​ഞ്ജ​ന എ​ന്നി​വ​രെ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ ആ​ദ​രി​ച്ചു.
പ്ര​ശ​സ്ത സി​നി​മാ താ​രം റ്റി​പി.​മാ​ധ​വ​ൻ മൊ​ബൈ​ൽ ഫോ​ൺ വി​ത​ര​ണ​വും എ​സ്എ​സ്എ​ൽ സി ​അ​വാ​ർ​ഡ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശ്ശേ​രി​ൽ, പ്ലസ് ടു അ​വാ​ർ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം സി ​പി .സു​ധീ​ഷ് കു​മാ​ർ, ആ​ശാ വ​ർ​ക്ക​ർ​മാ​രെ ആ​ദ​രി​ക്ക​ൽ പ​ന്മ​ന പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് മാ​മൂ​ല​യി​ൽ സേ​തു​ക്കു​ട്ട​ൻ എ​ന്നി​വ​ർ നി​ർവ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ ഷം​നാ​റാ​ഫി,ന​ല്ലാ​ന്ത​റ​യി​ൽ യൂ​സു​ഫ് കു​ഞ്ഞ്, കെ.​എ.നി​യാ​സ്, പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, പ​ന്മ​ന ബാ​ല​കൃ​ഷ്ണ​ൻ, സ​ജീ​വ് ബി, ​ഷാ​ജി പു​ള്ളു​വ​ന്‍റയ്യ​ത്ത്, കി​ഴ വ​റ​ത്ത് നി​സാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.