മാ​ർ​ച്ച് ന​ട​ത്തി
Tuesday, September 21, 2021 11:33 PM IST
കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​ർ മു​ക്കി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ള​ക്ക​ട ഹോ​മി​യോ ഡി​സ്പ​ൻസ​റി​യി​ലേ​ക്ക് കോ​ൺ​ഗ്ര​സ് കു​ള​ക്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ന​ട​ത്തി.
കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മാ​ർ​ച്ച്. ​കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് മേ​ൽ​ക്കൂ​കൂ​ര ചോ​ർ​ന്നൊ​ലി​ക്കു​ക​യാ​ണ്. വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങി വ​യ​റിംഗ് ന​ശി​ക്കു​ക​യും ഫാ​നു​ക​ൾ ത​ക​രാ​റി​ലാ​വു​ക​യും ചെ​യ്തു. ഭി​ത്തി​യി​ൽ തൊ​ട്ടാ​ൽ പോ​ലും ഷോ​ക്ക​ടി​ക്കു​ന്ന സ്ഥി​തി​യാ​ണ്. വെ​ള്ളം നി​റ​ഞ്ഞ മു​റി​യി​ലി​രു​ന്ന​ാണ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തു പോ​ലും. അ​ല​ർ​ജി ക്ലി​നി​ക്കു കൂ​ടി​യു​ള്ള ഡി​സ്പ​ൻ​സ​റി​യാ​ണ് ഇ​ത്.
മാ​ർ​ച്ച് ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പ്ര​ശ്ന പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കും ധ​ന​മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്കും മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.