വെ​ട്ടി​ക്ക​വ​ല സ്കൂ​ളി​ൽ ‌ ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 22, 2021 11:26 PM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​തി ആ​യോ​ഗ് പ​ദ്ധ​തി പ്ര​കാ​രം വെ​ട്ടി​ക്ക​വ​ല ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ അ​ട​ൽ തി​ങ്ക​റിം​ഗ് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം കെ .​ബി. ഗ​ണേ​ഷ്‌​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നും ശാ​സ്ത്ര​ജ്ഞ​ന്മാ​രും ഗ​വേ​ഷ​ക​ന്മാ​രും ഉ​യ​ർ​ന്നു​വ​രാ​നു​ള്ള ഇ​ട​ങ്ങ​ളാ​യി അ​ട​ൽ തി​ങ്ക​റിം​ഗ് ലാ​ബു​ക​ൾ മാ​റ​ണ​മെ​ന്നും അ​ടു​ത്ത​വ​ർ​ഷം വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​ന്തം ക​ഴി​വി​ൽ നി​ർ​മി​ക്കു​ന്ന സൃ​ഷ്ടി​ക​ൾ കാ​ണാ​ൻ വ​രു​മെ​ന്നും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്നും എം ​എ​ൽ എ ​പ​റ​ഞ്ഞു .
ലൈ​റ്റ് സെ​ൻ​സ​ർ, സൗ​ണ്ട് സെ​ൻ​സ​ർ, മൊ​ബൈ​ൽ ആ​പ്പ് എ​ന്നി​വ വ​ഴി ച​ലി​ക്കു​ന്ന കാ​റു​ക​ളു​ടെ നി​ർ​മി​തി​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ കെ ​ബി ഗ​ണേ​ഷ്‌​കു​മാ​ർ എം​എ​ൽ എ ​ക്കു മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. വി​ള​ക്കു​ക​ളി​ൽ ഘ​ടി​പ്പി​ച്ച എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ മൊ​ബൈ​ൽ ആ​പ്പ് വ​ഴി ക​ത്തി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം. സ് ​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​സി​ന്ധു, ഹെ​ഡ് മി​സ്ട്ര​സ് എം. ​എ​സ് . വി​ജ​യ​ല​ക്ഷ്മി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ഹ​ർ​ഷ​കു​മാ​ർ, വാ​ർ​ഡ് മെ​മ്പ​ർ ആ​ശ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി. ​ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ നാ​യ​ർ, എ​സ് ൃ. ഗി​രീ​ഷ്‌, എ​സ്. അ​ജി​ത്ത്, പ്ര​മോ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു .
സാ​ധ്യ​താ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

കൊല്ലം: ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ സ്റ്റാ​ഫ് ന​ഴ്‌​സ് ഗ്രേ​ഡ് 2 (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 418/19 ) ത​സ്തി​ക​യു​ടെ സാ​ധ്യ​താ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു.