പു​ന​ലൂ​ർ ആ​ഗ്രോ ഫ്രൂ​ട്ട്സി​ൽ ഉ​ത്പാ​ദ​നം ത​കൃ​തി​യാ​യി
Wednesday, September 22, 2021 11:26 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ സ്വാ​ഗ​തം ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ഗ്രോ ഫ്രൂ​ട്ട്സ് എ​ന്ന പൊ​തു​മേ​ഖ​ല പ​ഴ സം​സ്ക​ര​ണം സ്ഥാ​പ​നം സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പു​ത്ത​ൻ ഊ​ർ​ജം ന​ൽ​കി മു​ന്നേ​റു​ക​യാ​ണ്.
1982 സ്ഥാ​പി​ത​മാ​യ സ്ഥാ​പ​നം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റേ​യും കൃ​ഷി വ​കു​പ്പി​ന്‍റേ​യും അ​ഭി​മാ​ന​സ്തം​ഭ​മാ​യി നി​ല​കൊ​ള്ളു​ക​യാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലും ഉ​ൽ​പാ​ദ​ന​ത്തി​ലും വി​റ്റു​വ​ര​വി​ലും റെ​ക്കോ​ർ​ഡ് നേ​ട്ട​മാ​ണ് കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ വി​റ്റു വ​ര​വി​ൽ 20 ശ​ത​മാ​ന​തി​ന്‍റെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. ശ​രാ​ശ​രി 10 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​മാ​സ വി​റ്റു വ​ര​വ്.
ജ്യോ​തി എ​ന്ന പേ​രി​ൽ മാ​യ​മോ കൃ​ത്രി​മ​മോ ചേ​രാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വ​ലി​യ ജ​ന​സ്വീ​കാ​ര്യ​ത​യാ​ണ്. ജ്യോ​തി ബ്രാ​ൻ​ഡി​ൽ ഇ​റ​ങ്ങു​ന്ന മാം​ഗോ ജ്യൂ​സി​നാ​ണ് ഏ​റെ പ്രി​യം. വി​പ​ണി​യി​ലെ മ​റ്റു ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ളു​ടെ ജ്യൂ​സു​ക​ളോ​ട് പ​ട​വെ​ട്ടി​യാ​ണ് ജ്യോ​തി മാം​ഗോ ജ്യൂ​സ് വി​പ​ണി കീ​ഴ​ട​ക്കു​ന്ന​ത്. ഒ​ന്പ​ത് വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​വി​ടെ നി​ന്നും ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്.
പൈ​നാ​പ്പി​ൾ, ന​റു​നീ​ണ്ടി സി​റ​പ്പ്, പൈ​നാ​പ്പി​ൾ മി​ക്സ​ഡ് ഫ്രൂ​ട്ട് ജാം, ​നാ​ര​ങ്ങ, മാ​ങ്ങ, വെ​ളു​ത്തു​ള്ളി അ​ച്ചാ​റു​ക​ൾ എ​ന്നി​വ​യാ​ണ് ഇ​പ്പോ​ൾ വി​പ​ണി​യി​ൽ ഇ​റ​ങ്ങു​ന്ന മ​റ്റു​ൽ​പ​ന്ന​ങ്ങ​ൾ.
കേ​ര​ള​ത്തി​ലെ തെ​ക്ക​ൻ ജി​ല്ല​ക​ൾ ആ​ണ് പ്ര​ധാ​ന​പ്പെ​ട്ട മാ​ർ​ക്ക​റ്റു​ക​ൾ. എ​ല്ലാ സീ​സ​ണി​ലും ജ്യൂ​സ്‌ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി 1.95 കോ​ടി മു​ട​ക്കി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ പു​തി​യ പ്ലാ​ന്‍റ് സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തു​കൂ​ടി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​മ്പോ​ൾ ഉ​ൽ​പാ​ദ​നം കൂ​ടു​ത​ൽ ഉ​യ​രും.
അ​പ്ര​ന്‍റി​സ് ട്രെ​യി​നു​ക​ൾ ഉ​ൾ​പ്പെ​ടെ 15 പേ​രാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് കാ​ല​ത്തെ മു​ഴു​വ​ൻ ശ​മ്പ​ള​വും ന​ൽ​കി​യ​ത് സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​മി​ക​വി​ന്‍റെ തെ​ളി​വാ​ണ്.
കൃ​ഷി​വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ഗ്രോ ഇ​ൻ​ഡ​സ്ട്രീ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​പ​യൂ​ണി​റ്റ് ആ​യി​ട്ടാ​ണ് ഈ ​സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് 1.5 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് ഉ​ണ്ടാ​യ​ത്. ആ​റു വ​ർ​ഷ​ക്കാ​ല​മാ​യി സ്ഥാ​പ​നം ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മു​ൻ​പോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ​ക്കും മാ​നേ​ജ്മെ​ന്‍റി​നും കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​താ​ണെ​ന്ന് ആ​ഗ്രോ ഫ്രൂ​ട്ട്സ് പു​ന​ലൂ​ർ മാ​നേ​ജ​ർ ജെ​സി ടി ​ഫി​ലി​പ് പ​റ​ഞ്ഞു.