വെ​ട്ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ സം​ഘ​ർ​ഷം; പ്ര​സി​ഡ​ന്‍റി​ന് പ​രി​ക്ക്
Wednesday, September 22, 2021 11:26 PM IST
കൊ​ട്ടാ​ര​ക്ക​ര: വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​വാ​ദം പു​ക​യു​ന്ന വെ​ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ജ​ന​പ്ര​തി​നി​ധി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം. ഭ​ര​ണ​ക​ക്ഷി​യാ​യ യു​ഡി​എ​ഫും പ്ര​തി​പ​ക്ഷ​മാ​യ എ​ൽ​ഡി​എ​ഫും ത​മ്മി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി പ്ര​സി​ഡ​ന്‍റ് സ​ജ​യ​കു​മാ​ർ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി.
ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ക​മ്മി​റ്റി തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ൾ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ഇ​തി​നെ യു​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ൾ ചെ​റു​ത്തു.​തു​ട​ർ​ന്ന് ഉ​ന്തും ത​ള്ളും അ​സ​ഭ്യം വി​ളി​ക​ളു​മു​ണ്ടാ​യി. ഈ ​സ​മ​യം സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ച​ന്ദ്ര​പ്ര​കാ​ശ് യോ​ഗ ഹാ​ളി​ന​ടു​ത്തെ​ത്തി.
ക​മ്മി​റ്റി​യം​ഗ​മ​ല്ലാ​ത്ത​യാ​ൾ യോ​ഗ ഹാ​ളി​ൽ ക​യ​റ​രു​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ എ​തി​ർ​ത്തു. തു​ട​ർ​ന്ന് വീ​ണ്ടും പോ​ർ​വി​ളി​യും ഉ​ന്തും ത​ള്ളും അ​ര​ങ്ങേ​റി. ഇ​തി​നി​ടെ ത​നി​ക്ക് പ​രി​ക്കു​പ​റ്റി​യെ​ന്ന് പ​റ​ഞ്ഞ് പ്ര​സി​ഡ​ന്‍റ് വാ​ഹ​ന​ത്തി​ൽ ക​യ​റി പു​റ​ത്തു പോ​കാ​ൻ ശ്ര​മി​ച്ചു. പ്ര​തി​പ​ക്ഷം ഈ ​വാ​ഹ​നം ത​ട​ഞ്ഞി​ട്ടു. വീ​ണ്ടും സം​ഘ​ർ​ഷ​മു​ണ്ടാ​കു​മെ​ന്ന ഘ​ട്ട​മാ​യ​പ്പോ​ഴേ​ക്കും പോ​ലീ​സെ​ത്തി പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ഹ​നം ക​ട​ത്തി​വി​ട്ടു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഒ​പ്പോ​ടു​കൂ​ടി​യ വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളി​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​മാ​ണ​ത്തി​ൽ പ്ര​സി​ഡ​ന്‍റി​ന് പ​ങ്കു​ണ്ടെ​ന്നും രാ​ജി​വ​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ വി​വി​ധ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ സ​മ​രം ന​ട​ത്തി​വ​രി​ക​യാ​ണ്.