ആ​വ​ണീ​ശ്വ​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഫു​ട്ഓ​വ​ർ​ ബ്രി​ഡ്ജി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു
Wednesday, September 22, 2021 11:41 PM IST
പ​ത്ത​നാ​പു​രം: ആ​വ​ണീ​ശ്വ​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പ്ലാ​റ്റ്ഫോ​മു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു. ഇ​തി​നാ​വ​ശ്യ​മാ​യ ഇ​രു​മ്പ് ഗ​ട്ട​റു​ക​ള്‍ എ​ത്തി​ച്ച് തു​ട​ങ്ങി.

നി​ല​വി​ല്‍ സ്‌​റ്റേ​ഷ​നി​ല്‍ പാ​ലം ഇ​ല്ലാ​ത്ത​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍ ട്രാ​ക്കി​ലൂ​ടെ​യാ​ണ് മ​റു​വ​ശ​ത്ത് എ​ത്തു​ന്ന​ത്.​ഇ​ത് ഏ​റെ അ​പ​ക​ട​ക​ര​മാ​ണ്. ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ മി​ക്ക​പ്പോ​ഴും ഒ​ന്നി​ല​ധി​കം വ​ണ്ടി​ക​ള്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്താ​റു​ണ്ട്. ക​ഴി​ഞ്ഞ യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​ദ​ര്‍​ശ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ആ​വ​ണീ​ശ്വ​രം ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലും വി​ക​സി​ച്ചി​രു​ന്നി​ല്ല.

ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും പ​ടി​ക​ള്‍ വ​രു​ന്ന രീ​തി​യി​ലാ​ണ് നി​ര്‍​മാ​ണം. ക്രെ​യി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഗ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി ബ​ന്ധി​പ്പി​ക്കു​ക​യും പി​ന്നീ​ട് ന​ട​പ്പാ​ത​യും കോ​ണ്‍​ക്രീ​റ്റ് പ​ടി​ക​ളും വ​യ്ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം അ​വ​സാ​നം കാ​ല്‍​ന​ട മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​കു​ന്ന ത​ര​ത്തി​ലാ​ണ് നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ദൂ​ര​യാ​ത്ര​ക​ള്‍​ക്ക് അ​ട​ക്കം ആ​വ​ണീ​ശ്വ​രം സ്റ്റേ​ഷ​നെ ആ​ശ്ര​യി​ക്കു​ന്ന​ത്.