നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ര​ണ്ടു സ്ത്രീ​ക​ൾ​ക്ക് പ​രി​ക്ക്
Thursday, September 23, 2021 11:39 PM IST
ച​വ​റ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ര​ണ്ടു സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം. ഇ​ന്ന​ലെ ച​വ​റ ടൈ​റ്റാ​നി​യം ജം​ഗ്‌​ഷ​ന്‌ കി​ഴ​ക്ക് സ​രി​ത ജം​ഗ്‌​ഷ​നി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​ക്കാ​യി​രു​ന്നു അ​പ​ക​ടം.
ോപോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് ടൈ​റ്റാ​നി​യം ഭാ​ഗ​ത്തു​നി​ന്നും ഹ​രി​പ്പാ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച മാ​രു​തി കാ​ർ സ​രി​ത ജം​ഗ്‌​ഷ​നി​ലെ മാ​ർ​ജി​ൻ ഫ്രീ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ക​ട​യി​ലെ ജീ​വ​ന​ക്കാ​രി ഷീ​ബ (40 ), ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ കൊ​ല്ലം അ​ഞ്ചാ​ലു​മൂ​ട് പെ​രി​നാ​ട് സ്വ​ദേ​ശി​നി സ​ര​സ്വ​തി​യ​മ്മ (65) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ​ര​സ്വ​തി​യ​മ്മ സ​മീ​പ​ത്തെ വീ​ട്ടി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.
ഇ​രു കാ​ലു​ക​ൾ​ക്കും ഒ​ടി​വ് പ​റ്റി​യ​തി​നെ തു​ട​ർ​ന്ന് സ​ര​സ്വ​തി​യ​മ്മ​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ട്.