അ​ഞ്ച​ല്‍ ബൈ​പാ​സ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Saturday, September 25, 2021 12:33 AM IST
അ​ഞ്ച​ല്‍: നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി​ട്ടും പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​ഞ്ച​ല്‍ ബൈ​പാ​സ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് സ​ന്ദ​ര്‍​ശി​ച്ചു. പി.​എ​സ് സു​പാ​ല്‍ എം​എ​ല്‍​എ​യു​ടെ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ന്ത്രി നേ​രി​ട്ട് എ​ത്തി ബൈ​പാ​സ് നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ​ത്.
പ​തി​റ്റാ​ണ്ടാ​യി ജ​ന​ങ്ങ​ളു​ടെ സ്വ​പ്ന​മാ​യി​രു​ന്ന അ​ഞ്ച​ല്‍ ബൈ​പാ​സ് വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നും നി​ര്‍​മാ​ണ​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നും നേ​രി​ട്ടു​ള്ള വി​ല​യി​രു​ത്ത​ല്‍ ഉ​ണ്ടാ​കു​മെ​ന്നും സ​ന്ദ​ര്‍​ശ​ന ശേ​ഷം മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലു​ള്ള ത​ട​സ​ങ്ങ​ള്‍ എ​ല്ലാം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ എ​ല്ലാം പൂ​ര്‍​ത്തീ​ക​രി​ച്ചു. വൈ​ദ്യു​തി ലൈ​നു​ക​ള്‍ പോ​സ്റ്റു​ക​ള്‍ എ​ന്നി​വ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം. ക​ഴി​ഞ്ഞാ​ല്‍ അ​ടു​ത്ത വ​ര്‍​ഷം ആ​ദ്യ മാ​സ​ങ്ങ​ളി​ല്‍ ത​ന്നെ ബൈ​പാ​സ് നാ​ടി​ന് സ​മ​ര്‍​പ്പി​ക്കാ​നു​ള്ള നീ​ക്കം ന​ട​ത്ത​ണം എ​ന്നും മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. അ​ഞ്ച​ല്‍ ബൈ​പാ​സ് സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് മു​മ്പാ​യി നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന അ​ഞ്ച​ല്‍ ആ​യൂ​ര്‍ പാ​ത​യു​ടെ പ്ര​വ​ര്‍​ത്തി​ക​ളും മ​ന്ത്രി വി​ല​യി​രു​ത്തി.

പി.​എ​സ് സു​പാ​ല്‍ എം​എ​ല്‍​എ, അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ രാ​ജേ​ന്ദ്ര​ന്‍ അ​ഞ്ച​ല്‍, ഇ​ട​മു​ള​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ് ബൈ​ജു, സു​ശീ​ല സു​രേ​ന്ദ്ര​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അം​ബി​ക കു​മാ​രി, പൊ​തു​മ​രാ​മ​ത്ത്, കേ​ര​ള റോ​ഡ്‌ ഫ​ണ്ട്, കി​ഫ്ബി, കെ​എ​സ്ഇ​ബി വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​യോ​ടൊ​പ്പം സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.