സ്വാ​സ്ഥ്യ സ്പ​ർ​ശം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, September 25, 2021 12:33 AM IST
കു​ണ്ട​റ: ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​കീ​യാ​സൂ​ത്ര​ണം ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സ്വാ​സ്ഥ്യ സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10ന് ​ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ മ​ന്ത്രി ജെ.​ചി​ഞ്ചു റാ​ണി നി​ർ​വ​ഹി​ക്കും.
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​ലാ​കാ​യി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ മി​ക​വു പു​ല​ർ​ത്തി​യ പ്ര​തി​ഭ​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.
വി​വി​ധ ആ​യു​ഷ് വി​ഭാ​ഗ​ങ്ങ​ളെ സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട് കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന കോ​വി​ഡാ​ന​ന്ത​ര സ​മ​ഗ്ര ആ​രോ​ഗ്യ​ര​ക്ഷാ പ​ദ്ധ​തി​യാ​ണ് സ്വാ​സ്ഥ്യ സ്പ​ർ​ശം. ആ​യു​ഷ് വി​ഭാ​ഗ​ങ്ങ​ളാ​യ ആ​യു​ർ​വേ​ദം ഹോ​മി​യോ യോ​ഗ എ​ന്നി​വ​യോ​ടൊ​പ്പം ക്ലി​നി​ക്ക​ൽ കൗ​ൺ​സി​ലിം ഗും ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ​യി​ൽ ആ​യു​ഷ് വി​ഭാ​ഗ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​ക്കി കൊ​ടു​ക്കു​ന്ന​തി​നും സ​മ​ഗ്ര ചി​കി​ത്സ​യി​ലൂ​ടെ കോ​വി​ഡാ​ന​ന്ത​ര രോ​ഗി​ക​ളെ ആ​രോ​ഗ്യ​ത്തി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നു പ​ദ്ധ​തി ഏ​റെ സ​ഹാ​യി​ക്കു​ന്നു.
ച​ട​ങ്ങി​ൽ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഇ​ജീ​ന്ദ്ര ലേ​ഖ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. പി ​സി വി​ഷ്ണു​നാ​ഥ് എംഎ​ൽഎ, ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജ​യദേ​വി മോ​ഹ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​ബാ​ൾ​ഡ്വി​ൻ, ബി ​ജ​യ​ന്തി എ​ന്നി​വ​ർ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും. പ​ന​യം, പെ​രി​നാ​ട്, കു​ണ്ട​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ. ​രാ​ജ​ശേ​ഖ​ര​ൻ, ദി​വ്യ ജ​യ​കു​മാ​ർ, മി​നി തോ​മ​സ്, ഡോ. ​അസു​ന്ത മേ​രി, ഡോ. ​ടി.​എ​സ്പ്ര​ദീ​പ്, ര​മ്യ.​സി, മ​ഞ്ജു കു​മാ​രി എം​.എ​സ്, ഡോ. ​പ​ത്മ​കു​മാ​ർ, ബ്ലോ​ക്ക് പ ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ദി​നേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.