ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി അ​നാ​വ​ശ്യ​മാ​യി കൈ​ക​ട​ത്തു​ന്നു​വെ​ന്ന്
Sunday, September 26, 2021 12:21 AM IST
ചാ​ത്ത​ന്നൂ​ർ: സി​പി​ഐ അ​ട​ക്ക​മു​ള്ള ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി അ​നാ​വ​ശ്യ​മാ​യി കൈ​ക​ട​ത്തു​ന്നു​വെ​ന്ന് എ​ഐ​വൈ​എ​ഫ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. മു​ഖ്യ​മ​ന്ത്രി ഒ​റ്റ​യാ​ൾ ഭ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും സ്വ​ന്തം വ​കു​പ്പ് സ്വ​ത​ന്ത്ര​മാ​യി ഭ​രി​ക്കാ​ൻ മ​ന്ത്രി​മാ​രെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് ക​ട​യ്ക്ക​ലി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ആ​ക്ഷേ​പ​മു​ന്ന​യി​ച്ച​ത്. ചാ​ത്ത​ന്നൂ​രി​ൽ ന​ട​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​തി​നി​ധി​ക​ൾ വി​കാ​രം പ്ര​ക​ടി​പ്പി​ച്ച​ത്.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പോ​ലീ​സ് ന​യ​ത്തി​നെ​തി​രെ​യും രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. സി ​പി ഐ ​നേ​താ​വ് ആ​നി​രാ​ജ പോ​ലീ​സി​നെ​തി​രെ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ അ​നു​കൂ​ലി​ക്കു​ക​യും ചെ​യ്തു. യു​എ​പി​എ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ച​ർ​ച്ച​യു​ണ്ടാ​യി. ഇ​ട​തു​പ​ക്ഷം അം​ഗീ​ക​രി​ക്കാ​ത്ത നി​യ​മം ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​തി​നെ അ​ല​ൻ, താ​ഹ എ​ന്നി​വ​രു​ടെ പ്ര​ശ്നം ഉ​യ​ർ​ത്തി പ്ര​തി​നി​ധി​ക​ൾ വി​മ​ർ​ശി​ച്ചു.
എ​ഐ​വൈ​എ​ഫി​ന്‍റെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഡി​വൈ​എ​ഫ്ഐ​യും സി​പി​എ​മ്മും ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​യ​ർ​ന്നു. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​സാ​ധ്യ​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും പ​രാ​തി ഉ​യ​ർ​ന്നു.
വി​ള​ക്കു​ടി​യി​ൽ പ്ര​വാ​സി വ്യ​വ​സാ​യി സു​ഗ​ത​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി​യും സി ​പി എം ​നേ​താ​ക്ക​ളും സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ പ​ത്ത​നാ​പു​ര​ത്തു നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ വി​മ​ർ​ശി​ച്ചു.​മു​ഖ്യ​മ​ന്ത്രി​യും കെ.​ബി.​ഗ​ണേ​ശ് കു​മാ​ർ എം ​എ​ൽ എ ​യും നി​യ​മ​സ​ഭ​യി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ട് തെ​റ്റാ​ണെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞ​താ​യും ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് മ​റു​പ​ടി പ​റ​ഞ്ഞ സ്ഥാ​ന​മൊ​ഴി​ഞ്ഞ ജി​ല്ലാ സെ​ക്ര​ട്ട​റി ജ​ഗ​ത്ജീ​വ​ൻ ലാ​ലി പ​റ​ഞ്ഞു.
ഓം​ബു​ഡ്സ്മാ​ൻ വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത​തോ​ടെ എ​ഐ​വൈ​എ​ഫ് നി​ല​പാ​ട് ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.