ആ​ദ​ര​വ് 2021 സം​ഘ​ടി​പ്പി​ച്ചു
Sunday, September 26, 2021 12:24 AM IST
കു​ള​ത്തൂ​പ്പു​ഴ : പ്രി​യ​ദ​ർ​ശി​നി സാം​സ്ക്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​ര​വ് 2021 സം​ഘ​ടി​പ്പി​ച്ചു. കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പോ​രാ​ളി​ക​ളാ​യ ആ​ശാ​വ​ർ​ക്ക​ർ​മാ​രെ​യും, എ​സ്എ​സ്എ​ൽ​സി, പ്ള​സ് ടു ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ പ്ലസ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​റി​റ്റ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.
പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ യോഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹാ​മാ​രി കാ​ല​ത്ത് ജ​ന​ങ്ങ​ളെ നെ​ഞ്ചോ​ട് ചേ​ർ​ത്ത​വ​രാ​ണ് ആ​ശാ​വ​ർ​ക്ക​ർ​മാ​ർ എ​ന്നും അ​വ​ർ സ​മൂ​ഹ​ത്തി​ൽ​ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട​വ​രാ​ണെ​ന്നും ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ വേ​ത​ന​വ​ർ​ധ​ന​വി​നു വേ​ണ്ടി​നി​യ​മ​സ​ഭ​യി​ൽ ശ​ബ്ദം ഉ​യ​ർ​ത്തു​മെ​ന്നും എംഎ​ൽഎ പ​റ​ഞ്ഞു.
പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ നാ​ടി​ന് മാ​തൃ​ക​യാ​ണെ​ന്നും പ​റ​ഞ്ഞു. പ്രി​യ​ദ​ർ​ശി​നി സാം​സ്ക്കാ​രി​ക വേ​ദി​യു​ടെ ചെ​യ​ർ​മാ​ൻ സൈ​മ​ൺ അ​ല​ക്സ് അധ്യ​ക്ഷ​ത ​വ​ഹി​ച്ച ​യോ​ഗ​ത്തി​ൽ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ഫൈ​സ​ൽ, സു​ഭി​ലാ​ഷ്കു​മാ​ർ, കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി. ​അ​നി​ൽ​കു​മാ​ർ, മു​ൻ പ്ര​സി​ഡ​ന്‍റ് സാ​ബു എ​ബ്ര​ഹാം, കു​ള​ത്തു​പ്പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​ജെ. അ​ലോ​ഷ്യ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം റീ​ന ഷാ​ജ​ഹാ​ൻ, കു​ള​ത്തൂ​പ്പു​ഴ സ​ലീം, റോ​യി ഉ​മ്മ​ൻ, പി.​ലൈ​ലാ​ബീ​വി, പി.​ജ​യ​കൃ​ഷ്ണ​ൻ, ജോ​സ​ഫ്, സി​സി​ലി ജോ​ബ്, ലി​ജു​ആ​ലു​വി​ള, എ​സ്. ജെ. ​പ്രേം​രാ​ജ്, പ്ലാ​വി​ള ഷെ​രീ​ഫ് ,ഗി​രീ​ഷ് വ​യ​ലാ, നി​സാം.​എ.​എ​സ്, ഉ​ദ​യ​യ​ൻ നെ​ടു​ങ്ങോ​ട്ടു​കോ​ണം, ത​ങ്ക​പ്പ​ൻ കാ​ണി എ​ന്നി​വ​ർ പ്രസംഗിച്ചു.