ക​ല്ല​ട​യാ​റി​നു തീ​ര​ത്തെ പാ​ര്‍​ക്ക് നി​ർ​മാ​ണം പു​നഃ​രാ​രം​ഭി​ച്ചു
Sunday, September 26, 2021 9:17 PM IST
പു​ന​ലൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്ക് പി​ന്നി​ലാ​യി ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​ത്ത് ടൂ​റി​സം വ​കു​പ്പ് നി​ര്‍​മി​ക്കു​ന്ന പാ​ര്‍​ക്കി​ന്‍റെ നി​ർ​മാ​ണം പു​ന:​രാ​രം​ഭി​ച്ചു. ന​ട​പ്പാ​ത​യി​ൽ ടൈ​ലു​ക​ൾ പാ​കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​വു​ന്നു. പെ​യി​ന്‍റിംഗ് ജോ​ലി​ക​ളാ​ണ് ബാ​ക്കി​യു​ള്ള​ത്. ഇ​തും ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

2019-ലെ ​ഓ​ണ​ത്തി​ന് തു​റ​ന്നു ന​ല്‍​കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന പാ​ർ​ക്കാ​ണി​ത്. 2021-ലെ ​ഓ​ണ​ത്തി​നും ഇ​തു പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. ടൂ​റി​സം വ​കു​പ്പ് അ​നു​വ​ദി​ച്ച 39.96 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ഇ​വി​ടെ പാ​ര്‍​ക്കും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​ത്. ന​ട​പ്പാ​ത, സ്‌​നാ​ന​ഘ​ട്ടം, വ​ള്ളം അ​ടു​പ്പി​ക്കാ​നു​ള്ള ക​ട​വ്, വി​ശ്ര​മി​ക്കാ​നു​ള്ള മ​ണ്ഡ​പം, പ​ടി​പ്പു​ര, സ്റ്റീ​ല്‍ ബെ​ഞ്ചു​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് പാ​ര്‍​ക്ക്. ജ​ല​സേ​ച​ന വ​കു​പ്പാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വൃ​ത്തി​യാ​യി ആ​റ്റി​ലേ​യ്ക്കു​ള്ള ക​ല്‍​പ്പ​ട​വു​ക​ളും ആ​റ്റു​തീ​ര​ത്തു​കൂ​ടി ന​ട​പ്പാ​ത​യും കെ​എ​സ്​ആ​ര്‍​ടി​സി ഡി​പ്പോ​യു​ടെ മു​ന്‍​ഭാ​ഗ​ത്തു​നി​ന്നും വ​ഴി​യും നി​ര്‍​മി​ച്ച​തോ​ടെ പ​ണി മു​ട​ങ്ങി. ഒ​ന്ന​ര​ക്കൊ​ല്ല​ത്തോ​ളം പി​ന്നീ​ട് പ​ണി ന​ട​ന്നി​ല്ല. 2019 ജൂ​ലൈ​യി​ൽ എം​എ​ൽ​എ ആ​യി​രു​ന്ന മ​ന്ത്രി കെ.​രാ​ജു വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ ഓ​ണ​ത്തി​ന് പാ​ര്‍​ക്ക് തു​റ​ന്നു​ന​ല്‍​കാ​ന്‍ ക​ർ​ശ​ന​മാ​യി നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ച്ചി​ല്ല. ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം ഇ​ക്ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് പാ​ർ​ക്ക് തു​റ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​തു​മു​ണ്ടാ​യി​ല്ല.