കാത്തിരിപ്പിന് വിരാമമാകുന്നു: പു​ത്തൂ​ർ ക​ൽ​മ​ണ്ഡ​പം പൂ​ർ​ത്തീകരണത്തിലേക്ക്്
Sunday, September 26, 2021 9:17 PM IST
കൊ​ട്ടാ​ര​ക്ക​ര: കാ​ത്തി​രി​പ്പി​ന് വി​രാ​മം. പു​ത്തൂ​ർ മ​ണ്ഡ​പ​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം മേ​ൽ​ക്കൂ​ര ഉ​റ​പ്പി​ച്ചു, ഭാ​ര​തീ​യ ത​ച്ചു​ശാ​സ്ത്ര വി​ധി​പ്ര​കാ​ര​മാ​ണ് നി​ർ​മ്മാ​ണം. തേ​ക്കി​ൻ ത​ടി​യി​ലൊ​രു​ക്കി​യ നാ​ല് കോ​ണു​ക​ളി​ൽ നി​ന്നു​ള്ള ക​ഴു​ക്കോ​ലു​ക​ൾ ഒ​റ്റ​ക്കൂ​ട​ത്തി​ൽ ഉ​റ​പ്പി​ച്ചു. ഇ​നി ഓ​ട് മേ​യു​ന്ന​തോ​ടെ നി​ർ​മാ​ണ​ജോ​ലി​ക​ൾ ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​കും. പോ​ളി​ഷിം​ഗ് ജോ​ലി​ക​ളും ചു​റ്റു​വ​ട്ട​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളും മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്.
നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. കു​ള​ക്ക​ട, പ​വി​ത്രേ​ശ്വ​രം, നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​ഗ​മ​സ്ഥ​ല​മാ​യ പു​ത്തൂ​രി​ന്‍റെ എ​ക്കാ​ല​ത്തെ​യും അ​ട​യാ​ള​മാ​യി​രു​ന്നു മ​ണ്ഡ​പം.​ തി​രു​വി​താം​കൂ​ർ രാ​ജാ​വാ​യി​രു​ന്ന ശ്രീ​മൂ​ലം തി​രു​നാ​ളി​ന്‍റെ കാ​ല​ത്താ​ണ് ഈ ​മ​ണ്ഡ​പം നി​ർ​മി​ച്ച​തെ​ന്നാ​ണ് ച​രി​ത്ര രേ​ഖ​ക​ൾ. പ​ഴ​യ കാ​ല​ത്ത് സ്ഥാ​പി​ച്ച അ​ഞ്ച​ൽ പെ​ട്ടി​യും ഇ​വി​ടു​ത്തെ സ​വി​ശേ​ഷ​ത​യാ​യി​രു​ന്നു.
2016 ന​വം​ബ​ർ 30നാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് മ​ണ്ഡ​പം പൂ​ർ​ണ​മാ​യും നി​ലം​പൊ​ത്തി​യ​ത്. മ​ണ്ഡ​പം പു​ന​ർ നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ഏ​ഴ​ര ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് പു​ത്തൂ​രി​ന്‍റെ അ​ട​യാ​ള​മാ​യ മ​ണ്ഡ​പം വീ​ണ്ടും ഉ​യ​രു​മെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് പ്ര​തീ​ക്ഷ​യാ​യ​ത്.
അ​ടി​സ്ഥാ​ന​ത്തി​ന് പ​ഴ​യ മ​ണ്ഡ​പ​ത്തി​ന്‍റെ ക​ല്ലു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ശേ​ഷി​ച്ച​വ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കൊ​ണ്ടു​വ​ന്നു. തൂ​ണു​ക​ളി​ൽ കൊ​ത്തു​പ​ണി​ക​ളു​ള്ള​തി​നാ​ൽ മ​ണ്ഡ​പ​ത്തി​ന് പ​ഴ​യ ചാ​രു​ത കൈ​വ​ന്നി​ട്ടു​ണ്ട്. ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മി​ല്ലാ​ത്ത​വി​ധം പ​ട്ട​ണ​ത്തി​ന്‍റെ ക​ണ്ണാ​യ​സ്ഥ​ല​ത്ത് പു​ത്തൂ​രി​ന്‍റെ അ​ട​യാ​ള​മാ​യി ഇ​നി മ​ണ്ഡ​പ​ത്തി​ന്‍റെ ത​ല​യെ​ടു​പ്പു​ണ്ടാ​കും. നി​ർ​മാ​ണ ജോ​ലി​ക​ൾ കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.