കു​ര​ങ്ങു​ക​ള്‍ കൂ​ട്ട​മാ​യി ച​ത്ത സം​ഭ​വ​ം: വ​നം വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Sunday, September 26, 2021 9:21 PM IST
അ​ഞ്ച​ല്‍: അ​ഞ്ച​ല്‍ വ​നം റേ​ഞ്ച് പ​രി​ധി​യി​ല്‍ കു​ള​ത്തു​പ്പു​ഴ നെ​ല്ലി​മൂ​ട് പ​ത്തു​പ​റ പ്ര​ദേ​ശ​ത്ത് കു​ര​ങ്ങു​ക​ള്‍ കൂ​ട്ട​മാ​യി ച​ത്ത സം​ഭ​വ​ത്തി​ല്‍ വ​നം വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇന്നലെ സ്ഥ​ല​ത്ത് എ​ത്തി​യ വ​ന​പാ​ല​ക​ര്‍ വ​നം വ​കു​പ്പ് വെ​റ്റി​ന​റി സ​ര്‍​ജന്‍റെ സ​ഹാ​യ​ത്തോ​ടെ കു​ര​ങ്ങു​ക​ളു​ടെ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി.
സാ​മ്പി​ളു​ക​ള്‍ തി​രു​വ​ന​ന്ത​പു​രം, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​നം വ​കു​പ്പി​ന്‍റെ ത​ന്നെ ലാ​ബു​ക​ളി​ലേ​ക്ക് പ​രി​ശോ​ധ​നയ്​ക്കാ​യി അ​യ​ച്ചു. അ​ഞ്ച​ല്‍ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ടി ​സ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കു​വെ​ന്നും റേ​ഞ്ച് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.
വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി കു​ര​ങ്ങു​ക​ളെ കൂ​ട്ട​മാ​യി ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ പ​രി​ഭ്രാ​ന്തി​യി​ലാ​യി. തു​ട​ര്‍​ന്ന് വി​വ​രം വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
പ്ര​ദേ​ശ​ത്ത് കു​ര​ങ്ങു​ക​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്. എ​ന്തെ​ങ്കി​ലും പ​ക​ര്‍​ച്ച​വ്യാ​ധി​യാ​ണോ, വി​ഷം ഉ​ള്ളി​ല്‍ ചെ​ന്നോ മ​റ്റോ ആ​ണോ കു​ര​ങ്ങു​ക​ള്‍ ചാ​കാ​ന്‍ ഇ​ട​യാ​യ​ത് എ​ന്ന​ത് അ​ട​ക്കം അ​റി​ഞ്ഞാ​ല്‍ മാ​ത്ര​മേ തു​ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ക്കു. അ​തേ​സ​മ​യം വേ​ഗ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി നാ​ട്ടു​കാ​രു​ടെ ഭീ​തി അ​ക​റ്റ​ണം എ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്