അ​ധ്യാ​പ​ക​രി​ല്ല: ര​ക്ഷി​താ​ക്ക​ൾ ആ​ശ​ങ്ക​യി​ൽ
Sunday, September 26, 2021 9:21 PM IST
കു​ള​ത്തൂ​പ്പു​ഴ: കൊ​റോ​ണാ മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ര്‍​ഷ​മാ​യ അ​ട​ച്ചി​ട്ടി​രു​ന്ന വി​ദ്യാ​ല​യ​ങ്ങ​ള്‍ ന​വം​ബ​ര്‍ ഒ​ന്നി​ന് തു​റ​ക്കു​മെ​ന്ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പ​നം വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​വേ​ശ​ത്തോ​ടെ​യാ​ണ് ശ്ര​വി​ച്ച​തെ​ങ്കി​ലും ആ​ശ​ങ്ക വി​ട്ടു​മാ​റാ​തെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ര​ക്ഷി​താ​ക്ക​ള്‍. പ്ര​ദേ​ശ​ത്തെ മി​ക്ക വി​ദ്യാ​ല​യ​ങ്ങ​ളി​ലും ആ​വ​ശ്യം വേ​ണ്ട അ​ധ്യാ​പ​ക​രി​ല്ലാ​തെ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന​ത്.
ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല​ട​ക്കം പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ളി​ല്‍ ഒ​ന്നും ര​ണ്ടും അ​ധ്യാ​പ​ക​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. പ​ല വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും ഒ​ഴി​വു​ക​ള്‍​ക്ക് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ മാ​ത്രം മു​പ്പ​തി​ല​ധി​കം അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ളു​ണ്ട്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ഥി​തി​യും വെ​ത്യ​സ്ഥ​മ​ല്ല.
ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ താ​ല്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യോ​ഗി​ച്ചാ​ണ് ക്ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍ കൊ​റോ​ണാ മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്ന് വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​ട​ച്ചി​ടു​ക​യും പ​ഠ​നം ഓ​ണ്‍ ലൈ​നാ​വു​ക​യും ചെ​യ്ത​തോ​ടെ താ​ല്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യോ​ഗി​ക്കു​ന്ന​ത് നി​ര്‍​ത്തു​ക​യും ചെ​യ്തു.
അ​തി​നാ​ല്‍ ത​ന്നെ നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​ര്‍ ര​ണ്ടും മൂ​ന്നും സ്റ്റാ​ന്‍​ഡേ​ര്‍​ഡു​ക​ളി​ലെ ക്ലാ​സു​ക​ളാ​ണ് ഓ​ണ്‍​ലൈ​നാ​യി കൈ​കാ​ര്യം ചെ​യ്യേ​ണ്ടി വ​രു​ന്ന​ത്. ഇ​തി​നു പു​റ​മെ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥ​ലം മാ​റ്റ​വും കോ​ട​തി ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​വു​ക​യും ചെ​യ്ത​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ടു അ​ധ്യ​യ​ന വ​ര്‍​ഷ​ങ്ങ​ളി​ലു​മാ​യി സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ച്ച പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ ത​സ്ഥി​ക​ക​ളെ​ല്ലാം ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യു​മാ​ണ്.
അ​തി​നാ​ല്‍ ത​ന്നെ പ്ര​ദേ​ശ​ത്തെ പ​ല വി​ദ്യാ​ല​യ​ങ്ങ​ളും പ്ര​ഥ​മാ​ധ്യാ​പ​ക​രി​ല്ലാ​തെ​യാ​ണ് പ്ര​വ​ര്‍​ത്ത​നം തു​ട​രു​ന്ന​ത്. വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തോ​ടെ അ​ധ്യാ​പ​ക​രു​ടെ ക്ഷാ​മം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ര​ക്ഷി​താ​ക്ക​ള്‍ പ​ങ്കുവെ​ക്കു​ന്നു. വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ന്ന​തി​നോ, പ​ക​രം സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​തി​നോ ത​യ്യാ​റാ​ക​ണ​മെ​ന്നു​മാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ ആ​വ​ശ്യം.