മഴക്കെടുതി: വ്യാപകനാശം
Tuesday, October 12, 2021 11:01 PM IST
പ​ത്ത​നാ​പു​രം: തോ​രാ​മ​ഴ​യി​ല്‍ മ​ല​യോ​ര മേ​ഖ​ല​യി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. ക​ല്ല​ട​യാ​റും തോ​ടു​ക​ളും നി​റ​ഞ്ഞൊ​ഴു​കി​യ​തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി.​പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലെ ഇ​രു​പ​ത്തി​യൊ​ന്ന് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

ക​ന​ത്ത മ​ഴ​യി​ല്‍ ചെ​മ്പ​ന​രു​വി മു​ള​ളു​മ​ല​യി​ല്‍ ഉ​രു​ള്‍​പ്പെ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് ഓ​ല​പ്പാ​റ പ്ര​ദേ​ശം ഒ​റ്റ​പ്പെ​ട്ടു.

ശ​ക്ത​മാ​യ മ​ഴ​വെ​ള​ള പാ​ച്ചി​ലി​ല്‍ തോ​ട് ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​തി​നെ തു​ട​ര്‍​ന്ന് എ​സ്എ​ഫ് സി ​കെ​യു​ടെ തോ​ട്ട​ങ്ങ​ളി​ല്‍ വെ​ള​ളം ക​യ​റി. മ​ണ്ണി​ടി​ച്ചി​ലി​ല്‍ അ​ലി​മു​ക്ക് - അ​ച്ച​ന്‍​കോ​വി​ല്‍ പാ​ത​യി​ലൂ​ടെ​യു​ള​ള ഗ​താ​ഗ​ത​വും ക​ഴി​ഞ്ഞ രാ​ത്രി പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രു​ന്നു .ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. അ​ച്ച​ൻ​കോ​വി​ൽ വ​ള​യം ഭാ​ഗ​ത്ത് ക​ന​ത്ത​മ​ഴ​യി​ല്‍ ച​പ്പ​ത്തി​ന്‍റെ അ​ടി​ഭാ​ഗം ഒ​ലി​ച്ചു​പോ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​തു​വ​ഴി​യു​ള​ള ബ​സ് സ​ർ​വീ​സ് നി​ര്‍​ത്തി വെ​ച്ചു. ചാ​ലി​യ​ക്ക​ര പാ​ല​ത്തോ​ട് ചേ​ർ​ന്ന ടാ​റിം​ഗും മ​ഴ​വെ​ള​ള പാ​ച്ചി​ലി​ല്‍ ഒ​ലി​ച്ചു പോ​യി.

വീ​ടു​ക​ളി​ല്‍ വെ​ള​ളം​ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് പ​ത്ത​നാ​പു​രം, വി​ള​ക്കു​ടി, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളാ​യി 21 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു. ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കാ​ണ് ഇ​വ​രെ മാ​റ്റി​യ​ത്. ക​ടു​വാ​ത്തോ​ട് മി​ച്ച​ഭൂ​മി, പ​ത്ത​നാ​പു​രം ജ​വ​ഹ​ര്‍​കോ​ള​നി, മൃ​ഗാ​ശു​പ​ത്രി ഭാ​ഗം, പാ​തി​രി​ക്ക​ല്‍ തെ​ക്കേ​ക്ക​ര, ആ​വ​ണീ​ശ്വ​രം ക​ട്ട​ച്ചൂ​ള ഭാ​ഗം, കാ​ര്യ​റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വെ​ള​ളം ക​യ​റി​യ​ത്. ക​ല്ല​ട​യാ​ര്‍ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്.

നി​ല​വി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നി​ട്ടി​ല്ല. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​ഴ​ക്ക് നേ​രി​യ ശ​മ​ന​മു​ണ്ട്.​ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലും വെ​ള​ളം ക​യ​റി. പ​ട്ടാ​ഴി, പ​ഴ​ഞ്ഞി​ക്ക​ട​വ്, ത​ല​വൂ​ര്‍, ക​മു​കും​ചേ​രി തു​ട​ങ്ങി​യ വ​യ​ലേ​ല​ക​ളി​ലാ​ണ് വെ​ള​ളം​ ക​യ​റി​യ​ത്. മ​ഴ​വെ​ള​ള പാ​ച്ചി​ലി​ല്‍ പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ പാ​ത​യി​ലെ ചെ​മ്മാ​ൻ​പാ​ലം, നാ​ര​ങ്ങാ​പു​റം,അ​ലി​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ലും കൊ​ട്ടാ​ര​ക്ക​ര പാ​ത​യി​ൽ ആ​വ​ണീ​ശ്വ​ര​ത്തും റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ഏ​റെ നേ​രം ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.

പു​ന​ലൂ​ർ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ എ​ട്ടു വീ​ടു​ക​ൾ ത​ക​ർ​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​നാ​ശ​വും സം​ഭ​വി​ച്ചു.​ ക​ര​വാ​ളൂ​ർ കോ​യി​പ്പു​റ​ത്ത് ര​തീ​ഷ് കു​മാ​ർ, ഇ​ട​പ്പാ​ള​യം തേ​വ​ർ​കോ​ട് ശ​ര​ണ്യാ ശ​ശി, സു​രേ​ഷ് ഭ​വ​നി​ൽ സു​രേ​ഷ്, ഇ​ട​മ​ൺ ചി​റ്റാ​ലംകോ​ട് സ​നു ഭ​വ​നി​ൽ സ​തീ​ശ​ൻ ,ഇ​രു​ള​ൻ​കാ​ട് പു​നി​താ ഭ​വ​നി​ൽ സ​തീ​ശ​ൻ, ആ​ന​ക്കു​ളം ച​രു​വി​ള വീ​ട്ടി​ൽ ദേ​വ​കി, താ​ഴേ മീ​ൻ​കു​ളം വേ​ങ്ങവി​ള വീ​ട്ടി​ൽ മോ​ഹ​ന​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്.

റ​വ​ന്യു അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. അ​റ​യ്ക്ക​ൽ മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യി. ഉ​റു​കു​ന്ന് ഭാ​ഗ​ത്ത് മ​ണ്ണി​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് കൊ​ല്ലം- ചെ​ങ്കോ​ട്ട ട്രെ​യി​ൻ ഗ​താ​ഗ​ത​വും നി​ർ​ത്തി​വ​ച്ചി​രു​ന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ളം ക​യ​റി​യെ​ങ്കി​ലും ഇ​ന്ന​ലെ മ​ഴ​യ്ക്ക് നേ​രി​യ തോ​തി​ൽ ശ​മ​ന​മു​ണ്ടാ​യി.​ഇ​തോ​ടെ വ​ലി​യ ഭീ​ഷ​ണി ഒ​ഴി​വാ​യി​ട്ടു​ണ്ട്. മ​ര​ങ്ങ​ൾ വീ​ണ് പ​ല​യി​ട​ത്തും ഗ​താ​ഗ​ത​വും വൈ​ദ്യു​തി ബ​ന്ധ​വും ത​ക​രാ​റി​ലാ​യെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്. ക​ല്ല​ട​യാ​ർ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. മു​ക്ക​ട​വ് ഭാ​ഗ​ത്ത് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. അ​ടു​ക്ക​ള ൂ​ല​ഭാ​ഗ​ത്തു നി​ന്ന് വെ​ള്ളം ഇ​റ​ങ്ങി​പ്പോ​യ​തും ആ​ശ്വാ​സ​മാ​യി. കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും കൃ​ഷി​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ഇ​ഞ്ചി, ചേ​മ്പ്, ചേ​ന, മ​ര​ച്ചീ​നി കൃ​ഷി​ക​ളാ​ണ് ന​ശി​ച്ച​ത്. വാ​ഴ​ക​ൾ പി​ഴു​തു വീ​ണ് ചി​ല മേ​ഖ​ല​യി​ൽ വാ​ഴ​കൃ​ഷി​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്. 50 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ള്ള​ത്.​ആ​ര്യ​ങ്കാ​വ്, അ​ച്ച​ൻ​കോ​വി​ൽ മേ​ഖ​ല​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

അ​ഞ്ച​ല്‍: ര​ണ്ടു ദി​വ​സ​മാ​യി തോ​രാ​തെ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് അ​ഞ്ച​ല്‍- ആ​യൂ​ര്‍ പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും സ്തം​ഭി​ച്ചു. പാ​ത​യി​ല്‍ കൈ​പ്പ​ള്ളി​മു​ക്ക് ഐ​സ് പ്ലാന്‍റ് മു​ത​ല്‍ പെ​രി​ങ്ങ​ള്ളൂ​ര്‍ പാ​ലം ​വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് വെ​ള്ളം ക​യ​റി​യി​രി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​യി പാ​ത​ക്ക് കു​റു​കെ മ​ര​വും വീ​ണു. മ​രം മു​റി​ച്ചു മാ​റ്റാ​ന്‍ എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​ക്ക് ഇ​വി​ടേ​ക്ക് എ​ത്താ​ന്‍ ഏ​റെ പ​രി​ശ്ര​മി​ക്കേ​ണ്ടി വ​ന്നു. പാ​ത​യി​ലെ വ​ലി​യ രീ​തി​യി​ലു​ള്ള വെ​ള്ള​ക്കെ​ട്ടാ​ണ് ഇ​വ​ര്‍​ക്ക് ഇ​വി​ടേ​ക്ക് എ​ത്താ​ന്‍ ക​ഴി​യാ​ത്ത​ത്. പാ​ത​യി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ അ​ഞ്ച​ല്‍ ആ​യൂ​ര്‍ പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം അ​ധി​കൃ​ത​ര്‍ വ​ഴി തി​രി​ച്ചു​വി​ട്ടു

അ​ഞ്ച​ലി​ല്‍ നി​ന്നും ആ​യൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ കൈ​പ്പ​ള്ളി മു​ക്കി​ല്‍ നി​ന്നും ഒ​ഴു​കു​പാ​റ വ​ഴി ആ​യൂ​രേ​ക്കും ആ​യൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴു​കു​പാ​റ വ​ഴി കൈ​പ്പ​ള്ളി മു​ക്കി​ല്‍ എ​ത്തും വി​ധ​മാ​ണ് ഇ​പ്പോ​ള്‍ വ​ഴി തി​രി​ച്ചു വി​ടു​ന്ന​ത്. പാ​ത​യി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ വാ​ഹ​ന-കാ​ല്‍​ന​ട യാ​ത്രി​ക​ള്‍ ജാ​ഗ്ര​ത​യോ​ടെ വേ​ണം യാ​ത്ര ചെ​യ്യാ​ന്‍ എ​ന്ന മു​ന്ന​റി​യി​പ്പും അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ല​യി​ട​ത്തും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. കൃ​ഷി​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. റ​വ​ന്യു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

തെ​ന്മ​ല​യി​ല്‍ തോ​ട്ടി​ലെ കു​ത്തൊ​ഴു​ക്കി​ല്‍ വീ​ണ വ​യോ​ധി​ക​ന്‍ മ​രി​ച്ചു. നാ​ഗ​മ​ല സ്വ​ദേ​ശി ഗോ​വി​ന്ദ​രാ​ജ് (65) യാ​ണ് മ​രി​ച്ച​ത്. കാ​ലി​ന് സ്വാ​ധീ​നം കു​റ​വു​ള്ള ഗോ​വി​ന്ദ​രാ​ജ് നാ​ഗ​മ​ല​യി​ലു​ള്ള ക്ഷേ​ത്ര​ത്തി​ലാ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യി​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്ക് വെ​ള്ളം വ​രു​ന്ന​ത് ക​ണ്ടു തോ​ടി​നു കു​റു​കെ ഉ​ള്ള പാ​ലം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​ഴു​ക്കി​ൽ പെ​ട്ടു​ക​യാ​യി​രു​ന്നു.
അ​ഞ്ച​ലി​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. കൃ​ഷി​യി​ട​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. എ​ന്നാ​ല്‍ വ്യാ​പ​ക​മാ​യ നാ​ഷ്ട​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല​ന്നു പ്ര​സി​ഡ​ന്‍റ് എ​സ്.ബൈ​ജു അ​റി​യി​ച്ചു. കു​ള​ത്തു​പ്പു​ഴ​യി​ല്‍ ചോ​ഴി​യ​ക്കോ​ട് ഏ​ക്ക​ര്‍ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മൂ​ന്നു ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു​വെ​ങ്കി​ലും ഇന്നലെ രാ​വി​ലെ മ​ഴ കു​റ​ഞ്ഞ​തോ​ടെ ര​ണ്ടു ക്യാ​മ്പു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കു​ടും​ബ​ങ്ങ​ള്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. ക​ല്ലു​വെ​ട്ടാം​കു​ഴി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ക്യാ​മ്പ് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. നാ​ലോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ല്‍ ചോ​ഴി​യ​ക്കോ​ട്, ക​ല്ലു​വെ​ട്ടാം​കു​ഴി, അ​മ്പ​ലം അ​മ്പ​തേ​ക്ക​ര്‍, ഇ​എ​സ്എം കോ​ള​നി വാ​ര്‍​ഡു​ക​ളി​ലാ​ണ് നി​ല​വി​ല്‍ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.
ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പാ​ണ​യം, കി​ണ​റ്റു​മു​ക്ക്, വി​ള​ക്കു​പാ​റ വാ​ര്‍​ഡു​ക​ളി​ലാ​യി അ​ഞ്ചു വീ​ടു​ക​ള്‍​ക്ക് നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് റ​വ​ന്യു അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളി​ലും എ​ത്തി സ്ഥി​തി ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. ആ​വ​ശ്യ​മെ​ങ്കി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് അ​ട​ക്കം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഷൈ​ന്‍ ബാ​ബു പ​റ​ഞ്ഞു