ചാത്തന്നൂരിൽ നാ​ല് വീ​ടു​ക​ൾ ത​ക​ർ​ന്നു: നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു
Tuesday, October 12, 2021 11:01 PM IST
ചാ​ത്ത​ന്നൂ​ർ: തു​ട​ർ​ച്ച​യാ​യി പെ​യ്തു കൊ​ണ്ടി​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും വ്യാ​പ​ക​മാ​യ നാ​ശ ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു.​നാ​ല് വീ​ടു​ക​ൾ ത​ക​ർ​ന്നു.​ കോ​യി​പ്പാ​ട് ഗ​വ.​എ​ൽ​പിഎസി​ൽ ക്യാ​മ്പ് ആ​രം​ഭി​ച്ചു.​ മൂ​ന്ന് കു​ടും​ബ​ങ്ങ​ളെ ഇ​വി​ടെ​യ്ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചു.​ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റ്റി.
ചാ​ത്ത​ന്നൂ​ർ മി​നി സ്‌​റ്റേ​ഷ​ന് മു​ന്നി​ൽ ചാ​യ​ക്ക​ട ന​ട​ത്തു​ന്ന ക​മ​ലാ​സ​ന​ന്‍റെ വീ​ടി​ന് മു​ക​ളി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് വീ​ട് ത​ക​ർ​ന്നു. ഓ​ടും ഷീ​റ്റും കൊ​ണ്ട് നി​ർ​മ്മി​ച്ച മേ​ൽ​ക്കൂ​ര​യ്ക്ക് മു​ക​ളി​ലേ​ക്ക് അ​ടു​ത്ത പു​ര​യി​ട​ത്തി​ൽ നി​ന്ന​തെ​ങ്ങാ​ണ് വീ​ണ​ത്.​ കെഎ​സ് ആ​ർടി​സി ഡി​പ്പോ​ക്ക് സ​മീ​പ​ത്തു​ള്ള പ​ന​വി​ള വീ​ട്ടി​ലാ​യി​രു​ന്നു അ​പ​ക​ടം. മേ​ൽ​ക്കു​ര​യും ഭി​ത്തി​യും ത​ക​ർ​ന്നു.​ വീ​ട്ടി​ൽ ഒ​രു കൊ​ച്ചു കു​ട്ടി മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. സ​ന്ധ്യ​ക്ക് കു​ട്ടി​യെ അ​തി​ന്‍റെ അ​മ്മ കൂ​ട്ടി​കൊ​ണ്ട് പോ​യി നി​മി​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു തെ​ങ്ങ് വീ​ട്ടി​ന് മു​ക​ളി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണ​ത്.
മീ​നാ​ട് കി​ഴ​ക്കും​ക​ര ക​ല്ലു വി​ള വീ​ട്ടി​ൽ ല​തി​ക​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന മ​റ്റൊ​രു വീ​ട്. ഷീ​റ്റി​ട്ട വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യു​ടെ ഭി​ത്തി പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞു വീ​ണു.​ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. വ​യോ​ധി​ക​രാ​യ സോ​മ​ൻ പി​ള്ള (75), ഇ​ന്ദി​രാ മ്മ (69) ​എ​ന്നി​വ​ർ ഈ ​സ​മ​യം വീ​ട്ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്നു. വി​ട് ത​ക​ർ​ന്നു വീ​ഴു​ന്ന​ത് ക​ണ്ട് ഇ​വ​ർ പു​റ​ത്തേ​യ്ക്ക് ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.​
ചാ​ത്ത​ന്നൂ​ർ താ​ഴും ച​രു​വി​ൽ തു​ണ്ടു വി​ള വീ​ട്ടി​ൽ സ​ര​സ്വ​തി, മീ​നാ​ട് കി​ഴ​ക്ക് ക​ല്ലു​വി​ള വീ​ട്ടി​ൽ ഇ​മാ​മു​ദീ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളും മ​ഴ​യി​ൽ ത​ക​ർ​ന്നു വീ​ണു. ചി​റ​ക്ക​ര കു​ഴു​പ്പി​ൽ സ്വ​കാ​ര്യ ക​ശു​വണ്ടി ഫാ​ക്ട​റി​യു​ടെ പു​ക​ക്കു​ഴ​ൽ ത​ക​ർ​ന്ന് റോ​ഡി​ലേ​ക്ക് വീ​ണു. വൈ​ദ്യുതി ​ക​മ്പി​ക​ൾ പൊ​ട്ടി​യ​തി​നാ​ൽ വൈ​ദ്യു​തി ത​ട​സ​വും റോ​ഡി​ലേ​ക്ക് പു​ക​ക്കു​ഴ​ൽ വീ​ണ​തി​നാ​ൽ ഗ​താ​ഗ​ത ത​ട​സ​വു​മു​ണ്ടാ​യി.
ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​മ്പ​ള്ളി​കു​ന്നം​തോ​ട്ട​വാ​രം, ആനാം​ചാ​ൽ, അ​ക്ക​ര​ക്കു​ന്നം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്.​ നി​ര​വ​ധി വീ​ട്ടു​കാ​ർ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റി.​ തോ​ട്ട​വാ​ര​ത്തെ മൂ​ന്ന് കു​ടും​ബ​ങ്ങ​ളെ​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​യ്ക്ക് മാ​റ്റി​യ​ത്.​ വെ​ള്ള​ക്കെ​ട്ടു കാ​ര​ണം ചാ​ത്ത​ന്നൂ​രി​ൽ ഗ​താ​ഗ​ത പ്ര​ശ്ന​വും അ​പ​ക​ട സാ​ധ്യ​ത​ക​ളു​മേ​റി.​ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണം മൂ​ലം ചാ​ത്ത​ന്നൂ​ർ ഗ​വ.​ഹൈ​സ്കൂ​ളി​ന് മു​ന്നി​ലെ ദേ​ശ​യ​പാ​ത​യോ​ട് സ​ന്ധി​ക്കു​ന്ന റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്.​ ഇ​ത് ഒ​ഴു​ക്കി​വി​ടാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് മൂ​ലം കു​ടു​ത​ൽ​ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത് ഇ​രുച​ക്ര​വാ​ഹ​ന​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​മാ​ണ്.
ദേശീയപാതയിൽ ചാത്ത​ന്നൂ​ർ വൈ​ദ്യു തി ​ഭ​വ​ന് സ​മീ​പ​വും വെ​ള്ള​ക്കെ​ട്ടാ​യി മാ​റി. മ​ര​ങ്ങ​ൾ വീ​ണു പ​ല സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​യ​തി​നാ​ൽ വ്യാ​പ​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങി. വാ​ഴ തു​ട​ങ്ങി​യ വി​ള​ക​ളും കാ​റ്റി​ൽ വ്യാ​പ​ക​മാ​യി ഒ​ടി​ഞ്ഞു വീ​ണു.