തെ​ന്മ​ല നാ​ഗ​മ​ല​യി​ൽ തോ​ട്ടി​ൽ വീ​ണ് വൃ​ദ്ധ​ൻ മ​രി​ച്ചു
Tuesday, October 12, 2021 11:31 PM IST
പു​ന​ലൂ​ർ: തെ​ന്മ​ല നാ​ഗ​മ​ല​യി​ൽ തോ​ട്ടി​ൽ വീ​ണ് വൃ​ദ്ധ​ൻ മ​രി​ച്ചു.​നാ​ഗ​മ​ല സ്വ​ദേ​ശി ഗോ​വി​ന്ദ​രാ​ജ് (65) ആ​ണ് മ​രി​ച്ച​ത്. കാ​ലി​ന് സ്വാ​ധീ​നം കു​റ​വു​ള്ള വൃ​ദ്ധ​ൻ നാ​ഗ​മ​ല​യി​ലു​ള്ള ക്ഷേ​ത്ര​ത്തി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ള്ളം ക്ഷേ​ത്ര​പ​രി​സ​ര​ത്തേ​ക്ക് വ​രു​ന്ന​തു​ക​ണ്ട് തോ​ടി​നു കു​റു​കെ​യു​ള്ള പാ​ലം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ്ഥ​ല​ത്തു നി​ന്ന് വ​ള​രെ ദൂ​രെ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.