പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന: കാ​ർ സ​ഹി​തം ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, October 12, 2021 11:45 PM IST
കൊ​ട്ടി​യം: ആ​ഢം​ബ​ര കാ​റി​ൽ ക​റ​ങ്ങി ന​ട​ന്ന് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ളെ കാ​റും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​മാ​യി ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ള മ്പ​ള്ളു​ർ പെ​രു​മ്പു​ഴ ക​ട​യി​ൽ വീ​ട്ടി​ൽ സി​യാ​ദ് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​കൂ​ന​മ്പാ​യി​ക്കു​ളം ഭാ​ഗ​ത്ത് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.
ഇ​യാ​ളി​ൽ നി​ന്നും 2760 പാ​യ്ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​ര​വി​പു​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​വി.​അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ.​മാ​രാ​യ ജ​യേ​ഷ്,പ്ര​കാ​ശ്, എ.​എ​സ്.​ഐ.​അ​ജ​യ​ൻ, എ​സ് സി.​പി.​ഓ. ബൈ​ജു എ​സ്.​നാ​യ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ൻ​തോ​തി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ​ൾ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ അം​ഗ​മാ​ണ് ഇ​യാ​ളെ​ന്നാ​ണ് പൊ​ലീ​സ് ക​രു​തു​ന്ന​ത്. പി​ടി​യി​ലാ​യ ഇയാ​ളെ പോലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.