ഇ​ട​തു ഭ​ര​ണ​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് ര​ക്ഷ​യി​ല്ലെന്ന്
Tuesday, October 12, 2021 11:46 PM IST
പു​ന​ലൂ​ർ: കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ ഭ​ര​ണ​കാ​ല​ത്ത് മു​മ്പ് ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ൽ സ്ത്രീ ​പീ​ഡന​ങ്ങ​ളും ദാ​രു​ണ​മാ​യ സ്ത്രീ​കൊ​ല​പാ​ത​ക​ങ്ങ​ളും വ​ലി​യ​തോ​തി​ൽ വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് കേ​ര​ള​കോ​ൺ​ഗ്ര​സ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് അ​റ​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള പ​റ​ഞ്ഞു. സ്ത്രീ​ക​ൾ​ക്കെ​തി​രെ എ​ന്ത് അ​തി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യാ​ലും ഒ​രു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ലൂ​ടെ സ​ർ​ക്കാ​ർ ന​ട​പ​ടി അ​വ​സാ​നി​ക്കു​ക​യാ​ണ് പ​തി​വ്.
ഇ​ത്ത​രം സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ ആ​കാ​തി​രി​ക്കാ​ൻ ഉ​ള്ള യാ​തൊ​രു ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളു​ന്നി​ല്ല എ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.​ കേ​ര​ള വ​നി​താ കോ​ൺ​ഗ്ര​സ് കൊ​ല്ലം ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്ത്രീ ​സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളി​ൽ കാ​ലാ​നു​സൃ​ത​മാ​യ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് വ​ള​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ​നി​ത കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ച​ക​വാ​ത​ക​ത്തി​ന്‍റേ​യും ഇ​ന്ധ​ന​വി​ല​ക​ളു​ടെ​യും ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന​വ് കു​ടും​ബ ബ​ജ​റ്റു​ക​ളു​ടെ താ​ളം തെ​റ്റി​ക്കു​ന്നു​ണ്ടെ​ന്നും ഇ ​ന​ട​പ​ടി​ക​ളി​ൽ നി​ന്നും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പി​ന്മാ​റാ​ണ​മെ​ന്നും ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗീ​ത സു​കു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് അ​ഡ്വൈ​സ​ർ സി.​മോ​ഹ​ന​ൻ പി​ള്ള, അ​ല​ക്സ് കു​ണ്ട​റ, റോ​യി ഉ​മ്മ​ൻ, കു​ള​ക്ക​ട രാ​ജു, ബി​ന്ദു ഉ​ദ​യ​കു​മാ​ർ, മേ​ഴ്സി ജോ​ർ​ജ്, മോ​ളി സു​രേ​ഷ്, അ​രു​ൺ അ​ല​ക്സ്, പ്ര​സ​ന്ന​കു​മാ​രി​യ​മ്മ, എ​ബ്ര​ഹാം മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.