സൂ​ര​ജി​ന് തു​ണ​യാ​യ​ത് പ്രാ​യ​വും ക്രി​മി​നല്‍ പ​ശ്ചാ​ത്ത​ല​മി​ല്ലാ​യ്മ​യും
Wednesday, October 13, 2021 11:34 PM IST
കൊ​ല്ലം: ഉ​ത്ര​വ​ധ​ക്കേ​സി​ല്‍ പ്ര​തി​ക്ക് വ​ധ ശി​ക്ഷ​ത​ന്നെ ന​ല്‍​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ശ​ക്ത​മാ​യി വാ​ദി​ച്ചെ​ങ്കി​ലും പ്ര​തി​യു​ടെ പ്രാ​യ​വും മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലൊ​ന്നും ഏ​ര്‍​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന പ​ശ്ചാ​ത്ത​ല​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കി​യ​ത്.
എ​ന്നാ​ല്‍, വ​ധ​ശി​ക്ഷ​യി​ല്‍ നി​ന്നും ഒ​ഴി​വാ​യെ​ങ്കി​ലും ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ജ​യി​ലി​ല്‍ ക​ഴി​യേ​ണ്ടി വ​രും സൂ​ര​ജി​ന്. 17 വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ​യ്ക്ക് ശേ​ഷ​മാ​ണ് ജീ​വ​പ​ര്യ​ന്തം ആ​രം​ഭി​ക്കു​ന്ന​ത് ത​ന്നെ. ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​മാ​ണ് പ്ര​തി​ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി വ​രി​ക.
ജീ​വ​പ​ര്യ​ന്ത​ത്തി​ന്‍റെ നി​ര്‍​വ​ച​നം ത​ന്നെ ജീ​വി​താ​വ​സാ​നം വ​രെ എ​ന്ന​താ​ണ്. ഒ​രു ക്രി​മി​ന​ല്‍​ക്കേ​സി​ല്‍ കു​റ്റ​ക്കാ​ര​ന്‍ എ​ന്നു ക​ണ്ടെ​ത്തി ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​യെ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ അ​ഥ​വാ മ​ര​ണം വ​രെ ജ​യി​ലി​ല്‍ ഇ​ടു​ക എ​ന്ന​താ​ണ് നി​യ​മ പ്ര​കാ​രം ജീ​വ​പ​ര്യ​ന്തം ശി​ക്ഷ എ​ന്ന​തി​ന് അ​ര്‍​ഥം.
നാ​ല് വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ച് സൂ​ര​ജ് കു​റ്റ​ക്കാ​ര​നെ​ന്നാ​ണ് കോ​ട​തി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ഷ വ​സ്തു ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​ല​പാ​ത​ക​ത്തി​ന് പ​ത്ത് വ​ര്‍​ഷം, തെ​ളി​വ് ന​ശി​പ്പി​ച്ച​തി​ന് ഏ​ഴ് വ​ര്‍​ഷം, നേ​ര​ത്തെ ന​ട​ത്തി​യ വ​ധ​ശ്ര​മ​ത്തി​ന് ജീ​വ​പ​ര്യ​ന്തം, കൊ​ല​പാ​ത​ക​ത്തി​ന് ജീ​വ​പ​ര്യ​ന്തം ഇ​ങ്ങ​നെ​യാ​ണ് കോ​ട​തി വി​ധി. പ​ത്ത് വ​ര്‍​ഷ​ത്തെ​യും ഏ​ഴ് വ​ര്‍​ഷ​ത്തെ​യും ത​ട​വി​ന് ശേ​ഷ​മാ​ണ് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വ് തു​ട​ങ്ങു​ക​യെ​ന്നാ​ണ് വി​ധി.
പ​ല കേ​സു​ക​ളി​ലും ത​ട​വ് ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കാ​റു​ണ്ടെ​ങ്കി​ലും ഈ ​കേ​സി​ല്‍ ഓ​രോ ശി​ക്ഷ​യും പ്ര​ത്യേ​ക​മാ​യി അ​നു​ഭ​വി​ക്ക​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​താ​യ​ത് മേ​ല്‍​ക്കോ​ട​തി വി​ധി​ക​ളോ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മോ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ജീ​വ​താ​വ​സാ​നം വ​രെ ത​ട​വി​ല്‍ കി​ട​ക്ക​ണം.