അ​പ്പീ​ല്‍ ന​ല്‍​കി തൂ​ക്കു​ക​യ​ര്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കെ.​സു​ധാ​ക​ര​ന്‍
Wednesday, October 13, 2021 11:34 PM IST
കൊ​ല്ലം: അ​ത്യ​പൂ​ര്‍​വ​മാ​യി​ട്ടും ഉ​ത്ര​വ​ധ​ക്കേ​സി​ല്‍ കീ​ഴ്‌​ക്കോ​ട​തി​യി​ല്‍​നി​ന്ന് നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന ഉ​ത്ര​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റേ​യും ശ​ക്ത​മാ​യ വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​തി​യ്ക്ക് തൂ​ക്കു​ക​യ​ര്‍ ല​ഭി​ക്കു​ന്ന​തി​ന് വി​ധി​ക്കെ​തി​രേ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ പോ​ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ ​സു​ധാ​ക​ര​ന്‍ എം​പി.
വി​ഷ​പാ​ന്പി​നെ ഉ​പ​യോ​ഗി​ച്ച് പ​ണ​ത്തി​നു​വേ​ണ്ടി ഭ​ര്യ​യെ കൊ​ന്ന അ​ത്യ​ന്തം നി​ഷ്ഠൂ​ര​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ന് തൂ​ക്കു​ക​യ​റി​ല്‍ കു​റ​ഞ്ഞ​തൊ​ന്നും സ​മൂ​ഹം പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. സ​മൂ​ഹ​ത്തി​ന് പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ള്‍​ക്ക് ശ​ക്ത​മാ​യ സ​ന്ദേ​ശ​വും സു​ര​ക്ഷി​ത​ത്വ​വും ന​ല്കാ​ന്‍ അ​മാ​ന്തി​ച്ചു നി​ല്‍​ക്കാ​തെ സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന്
വ​നി​താ ക​മ്മീ​ഷ​ന്‍

കൊ​ല്ലം: ഉ​ത്ര വ​ധ​ക്കേ​സി​ല്‍ കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍. പ്ര​തി​യ്ക്ക് വ​ധ​ശി​ക്ഷ വേ​ണ​മെ​ന്ന ഉ​ത്ര​യു​ടെ അ​മ്മ​യു​ടെ വി​കാ​രം മാ​നി​ക്കു​ന്നു. വ​ധ​ശി​ക്ഷ തി​രു​ത്ത​ല്‍ ന​ട​പ​ടി​യാ​ണെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ അ​ഡ്വ.​പി സ​തീ​ദേ​വി പ​റ​ഞ്ഞു.