ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് സൂ​ര​ജ്
Wednesday, October 13, 2021 11:34 PM IST
കൊ​ല്ലം: താ​നൊ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഉ​ത്ര​വ​പോ​ലീ​സ് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞ​ത് ക​ള്ള​മാ​ണ്. ഉ​ത്ര​യു​ടെ അ​ച്ഛ​ന്‍ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ മൊ​ഴി പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​ക്കാ​ര്യം മ​ന​സി​ലാ​കും. കോ​ട​തി​യി​ല്‍ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ള​ല്ല മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന​തെ​ന്നും സൂ​ര​ജ് പ​റ​ഞ്ഞു.
ഉ​ത്ര കേ​സി​ലെ ശി​ക്ഷാ​വി​ധി​ക്കു ശേ​ഷം കോ​ട​തി​യി​ല്‍ നി​ന്ന് പു​റ​ത്തി​റ​ക്കി​യ​പ്പോ​ഴാ​ണ് സൂ​ര​ജി​ന്‍റെ പ്ര​തി​ക​ര​ണം.

പ്ര​തി​ക​രി​ച്ചി​ല്ല;
നി​രാ​ശ​നാ​യി മ​ട​ക്കം

കൊ​ല്ലം: അ​തി​ക്രൂ​ര​മാ​യി മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി സൂ​ര​ജി​ന് പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു ഉ​ത്ര​യു​ടെ കു​ടും​ബം പ്ര​തീ​ക്ഷി​ച്ച​ത്.
എ​ന്നാ​ല്‍ സൂ​ര​ജി​ന് 17 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വു​മാ​ണ് ശി​ക്ഷ​യെ​ന്ന് അ​റി​ഞ്ഞ​തോ​ടെ കു​ടും​ബം നി​രാ​ശ​യി​ലാ​യി. വി​ധി പ്ര​സ്താ​വം കേ​ള്‍​ക്കാ​ന്‍ കോ​ട​തി​യി​ലെ​ത്തി​യ ഉ​ത്ര​യു​ടെ പി​താ​വ് വി​ജ​യ​സേ​ന​നും സ​ഹോ​ദ​ര​ന്‍ വി​ഷു​വും നി​രാ​ശ​നാ​രാ​യി ആ​ണ് മ​ട​ങ്ങി​യ​ത്.
ശി​ക്ഷാ​വി​ധി പ്ര​ഖ്യാ​പി​ച്ച് ക​ഴി​ഞ്ഞ് കോ​ട​തി പി​രി​ഞ്ഞി​ട്ടും 20 മി​നി​റ്റോ​ളം കോ​ട​തി മു​റി​യി​ല്‍ ഇ​രു​ന്ന​ശേ​ഷ​മാ​ണ് പി​താ​വും സ​ഹോ​ദ​ര​നും മ​ട​ങ്ങി​യ​ത്. മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത നി​രാ​ശ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്. പി​ന്നീ​ട് പ്ര​തി​ക​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ദ്ദേ​ഹം പു​റ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.