ആ​ള​ന​ക്ക​മി​ല്ലാ​തെ സൂ​ര​ജി​ന്‍റെ വീ​ട്
Wednesday, October 13, 2021 11:34 PM IST
കൊ​ല്ലം: ഉ​ത്ര​വ​ധ​ക്കേ​സി​ല്‍ പ്ര​തി, ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യേ​റ്റു​വാ​ങ്ങു​മ്പോ​ഴും പ​ത്ത​നം​തി​ട്ട അ​ടൂ​ര്‍ പ​റ​ക്കോ​ട്ടെ സൂ​ര​ജി​ന്‍റെ വീ​ട് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. പ്ര​തീ​ക്ഷി​ച്ച വി​ധി ന​ട​പ്പി​ലാ​യി​ല്ലെ​ങ്കി​ലും അ​തി​നു ത​ക്ക ശി​ക്ഷ ന​ല്‍​കി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.
കേ​സി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളാ​യി​രു​ന്നു സൂ​ര​ജി​ന്‍റെ കു​ടും​ബം ഉ​യ​ര്‍​ത്തി​യ​ത്. പി​ന്നീ​ട് പ്ര​തി ചെ​യ്ത കാ​ര്യ​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി തെ​ളി​ഞ്ഞ​തോ​ടെ കു​ടും​ബം മൗ​ന​ത്തി​ലേ​ക്ക് നീ​ണ്ടു.
അ​വ​സാ​നം കോ​ട​തി​യി​ല്‍ നി​ന്ന് സൂ​ര​ജ് ശി​ക്ഷാ​വി​ധി ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ഴും അ​ടു​ര്‍ പ​റ​ക്കോ​ട്ടെ സ്വ​ന്തം വീ​ടാ​യ സൂ​ര്യ​യി​ലെ വീ​ട്ടി​ല്‍ ആ​ള​ന​ക്ക​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ​യി​ല്ലാ​യി​രു​ന്നു. വീ​ടി​ന്‍റെ വാ​തി​ലു​ക​ള്‍​ അ​ട​ഞ്ഞു ത​ന്നെ കി​ട​ന്നു. അ​ച്ഛ​ന്‍ സു​രേ​ന്ദ്ര​ന്‍, അ​മ്മ രേ​ണു​ക, സ​ഹോ​ദ​രി സൂ​ര്യ എ​ന്നി​വ​രാ​ണ് നി​ല​വി​ല്‍ പ​റ​ക്കോ​ട്ടെ വീ​ട്ടി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തി​നി​ടെ വി​ധി​യി​ല്‍ വൈ​കാ​രി​ക​മാ​യാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​തി​ക​രി​ച്ച​ത്. ചി​ല​രി​ല്‍ വി​ധി നി​രാ​ശ​ജ​നി​പ്പി​ച്ചെ​ങ്കി​ലും അ​ര്‍​ഹ​മാ​യ ശി​ക്ഷ​യി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി. വ​രും നാ​ളു​ക​ളി​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന സൂ​ര​ജി​ന്‍റെ കു​ടും​ബം വി​ധി​ക്കെ​തി​രെ മേ​ല്‍​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന സൂ​ച​ന​ക​ള്‍ പോ​ലും ചി​ല കോ​ണു​ക​ളി​ല്‍ നി​ന്ന് ഉ​യ​രു​ന്നു​ണ്ട്.